ഇന്ന് രാത്രിയിൽ ഇടിമിന്നലോട് കൂടിയ മഴ, മൂന്ന് ജില്ലകൾക്ക് മുന്നറിയിപ്പ്; 40 കി. മീ വേ​ഗതയിൽ കാറ്റിനും സാധ്യത

Published : Mar 30, 2024, 11:14 PM IST
ഇന്ന് രാത്രിയിൽ ഇടിമിന്നലോട് കൂടിയ മഴ, മൂന്ന് ജില്ലകൾക്ക് മുന്നറിയിപ്പ്; 40 കി. മീ വേ​ഗതയിൽ കാറ്റിനും സാധ്യത

Synopsis

ഏപ്രിൽ ഒന്നിന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

തിരുവനന്തപുരം: രാത്രിയിൽ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തിലെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഏപ്രിൽ മൂന്ന് വരെ കേരളത്തിലെ വിവിധ ജില്ലകളിലെ മഴ സാധ്യതാ അറിയിപ്പുണ്ട്. ഇന്ന് എറണാകുളത്ത് മഴ പെയ്യാൻ സാധ്യതയുണ്ട്.

ഏപ്രിൽ ഒന്നിന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ രണ്ടിന് ഏഴ് ജില്ലകളിൽ മഴ പെയ്യാനിടയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,  ഇടുക്കി എന്നീ ഏഴ് ജില്ലകളിൽ മഴ പെയ്തേക്കും. അതേസമയം ഏപ്രിൽ മൂന്നിന് 9 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളാണ് മഴ സാധ്യതയുള്ളത്.

നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, കൊടും ചൂടിനെ ശമിപ്പിക്കാൻ വേനല്‍ മഴ ആശ്വാസമാകുമെന്ന് കരുതിയെങ്കിലും മഴ ലഭിച്ച മിക്കയിടങ്ങളിലും നേരിയ മഴ മാത്രമാണ് അനുഭവപ്പെട്ടത്. പ്രതീക്ഷയുണ്ടായിരുന്ന പലയിടങ്ങളിലും മഴ പെയ്തതുമില്ല. ഒമ്പത് ജില്ലകളില്‍ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ  39°C വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. സാധാരണയെക്കാൾ 2 - 3 °C വരെ ഉയർന്ന താപനിലയ്ക്കാണ് സാധ്യത.

9,60,000 രൂപ വിലയുള്ള പുസ്തകങ്ങൾ വലിയ സമ്പത്ത്; വീടോ ഒരു തരി സ്വർണമോ സ്വന്തമായി ഇല്ലാത്ത തോമസ് ഐസക്, കണക്കുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷനിലടക്കം എൽഡിഎഫും യുഡിഎഫും ഒന്നിക്കുമോ? പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി
സ്വന്തം തട്ടകങ്ങളിലും അടിപതറി ട്വന്റി 20; മറ്റു പാർട്ടികൾ ഐക്യമുന്നണിയായി പ്രവർത്തിച്ചത് തിരിച്ചടിയായെന്ന് നേതൃത്വത്തിന്റെ വിശദീകരണം