ബി ടെക് അവസാന വർഷ പരീക്ഷ വീട്ടിൽ എഴുതാം; മറ്റ് സെമസ്റ്റർ പരീക്ഷകൾ ഒഴിവാക്കി കെടിയു

By Web TeamFirst Published Jul 22, 2020, 1:21 PM IST
Highlights

2, 4, 6 സെമസ്റ്റർ പരീക്ഷകൾ ഒഴിവാക്കി. പകരം കോളേജ് തലത്തിൽ ലഭിച്ച ഇൻ്റേണൽ മാർക്കും മുൻ സെമസ്റ്റർ മാർക്കും ചേർത്ത് നോർമലൈസേഷനിൽ കൂടി ഇപ്പോഴത്തെ സെമസ്റ്ററിൽ മാർക്ക്‌ നൽകും. 

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷാ രീതി മാറ്റി സാങ്കേതിക സർവ്വകലാശാല. അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പരീക്ഷ എഴുതാം. വീട്ടിൽ ഇരുന്ന് തന്നെ പരീക്ഷയെഴുതാനാകും. കോളേജ് തലത്തിൽ പരീക്ഷകൾ നടത്തി മാർക്കുകൾ സർവ്വകലാശാലക്ക് കൈമാറണം. 

ഇങ്ങനെ കൈമാറുന്ന മാർക്ക് മുൻ സെമസ്റ്റർ മാർക്കുകളുമായി നോർമലൈസ് ചെയ്ത് എട്ടാം സെമസ്റ്ററിനു മാർക്ക് നൽകും. കോളേജ് തല ഓൺലൈൻ പരീക്ഷക്കായി വിദ്യാർത്ഥികളെ വീട്ടിൽ നിന്ന് പുറത്തിറക്കരുതെന്നാണ് നിർദ്ദേശം. 2, 4, 6 സെമസ്റ്റർ പരീക്ഷകൾ ഒഴിവാക്കി. പകരം കോളേജ് തലത്തിൽ ലഭിച്ച ഇൻ്റേണൽ മാർക്കും മുൻ സെമസ്റ്റർ മാർക്കും ചേർത്ത് നോർമലൈസേഷനിൽ കൂടി ഇപ്പോഴത്തെ സെമസ്റ്ററിൽ മാർക്ക്‌ നൽകും. 

click me!