
പയ്യന്നൂര്‍: ഉത്സവപ്പറമ്പിൽ മുസ്ളിംകൾക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്രക്കമ്മറ്റിയുടെ ബോർഡ്. കണ്ണൂർ കുഞ്ഞിമംഗലം മല്യോട്ട് പാലോട്ട് കാവ് ക്ഷേത്രക്കമ്മറ്റിയുടെ വിവേചന പരമായ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. വർഷങ്ങളായി ബോർഡ് വെക്കാറുണ്ടെന്നും വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും ക്ഷേത്രം കമ്മിറ്റി അറിയിച്ചു.
മത സൗഹാർദത്തിന് പേരുകേട്ടവയാണ് വടക്കൻ മലബാറിലെ കാവ് ഉൽസവങ്ങൾ. കളിയാട്ട കാവുകളിൽ ജാതി മത പരിഗണനകൾക്കതീതമായി ആളുകൾ ഒത്തുകൂടാറുണ്ട്. ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമായ പയ്യന്നൂർ കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട്ട് കാവ് ഉത്സവപ്പറമ്പിലാണ് മുസ്ളിംകൾ കയറരുതെന്ന ബോർഡ് ഉയർന്നത്. മുസ്ലിംകൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയരുകയാണ്
ക്ഷേത്ര കമ്മിറ്റിൽ ഭൂരിഭാഗം പേരും സിപിഎം പ്രവർത്തകരാണ്. വർഷങ്ങളായി ഇങ്ങനെ ബോർഡ് വയ്ക്കാറുണ്ടെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നുമാണ് ക്ഷേത്രം കമ്മറ്റിയുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam