അതിജീവനത്തിന്റെ, പ്രതീക്ഷയുടെ തിരുവോണ ദിനം, ആഘോഷങ്ങൾ കരുതലോടെ

Published : Aug 21, 2021, 06:50 AM ISTUpdated : Aug 21, 2021, 06:53 AM IST
അതിജീവനത്തിന്റെ, പ്രതീക്ഷയുടെ തിരുവോണ ദിനം, ആഘോഷങ്ങൾ കരുതലോടെ

Synopsis

ഇത്തവണ കൂടി 'സോപ്പിട്ട്', 'മാസ്കിട്ട്', 'സൂക്ഷിച്ചോണം'. എല്ലാ വായനക്കാർക്കും ഏഷ്യാനെറ്റ് ന്യൂസിന്റെ  ഹൃദയം നിറഞ്ഞ ഓണാശംസകൾ.

ന്ന് തിരുവോണം. പ്രോട്ടോക്കോൾ  നിയന്ത്രണങ്ങൾക്കെല്ലാം ഇടയിലും പൊലിമ കുറയാതെ ഉള്ളതുകൊണ്ട് തിരുവോണം തീർക്കുകയാണ് മലയാളികൾ. ഇത്തവണയും കൊവിഡ് പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളില്ല. എങ്കിലും, വീട്ടകങ്ങളിലെ ആഘോഷങ്ങൾക്ക് കുറവില്ല.

മഹാമാരിയുടെ പിടിയിൽ നിന്ന് തിരിച്ചുവരുന്ന മലയാളിക്ക് അതിജീവനത്തിന്റേതാണ് ഈ തിരുവോണപ്പുലരി. പൂവിളിയും പുലിയിറക്കവും പൂക്കളമത്സരവും പന്തുകളിയും ജലമേളകളും ഇത്തവണയും ഉണ്ടായില്ല. സ്കൂൾ മുറ്റത്തെ മിഠായി പെറുക്കലും കാമ്പസ് യൂണിയൻ ഓണാഘോഷത്തിലെ കമ്പവലിയുടെ ആവേശപ്പെരുക്കവും ഉണ്ടായില്ല. എങ്കിലും പ്രതീക്ഷയോടെ നാം ഓണത്തെ വരവേറ്റു. ഇത്തവണ കൂടി 'സോപ്പിട്ട്', 'മാസ്കിട്ട്', 'സൂക്ഷിച്ചോണം'. എല്ലാ വായനക്കാർക്കും ഏഷ്യാനെറ്റ് ന്യൂസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ