ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ 24,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ തീരുമാനം

By Web TeamFirst Published Feb 19, 2020, 4:07 PM IST
Highlights

സ്ത്രീകള്‍ക്കും പുരുഷൻമാർക്കുമായി ശുചിമുറി നിർമ്മാണത്തിന് മൂന്നു സെൻറ് ഭൂമി കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. 

തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ 24,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സ്ത്രീകള്‍ക്കും പുരുഷൻമാർക്കുമായി ശുചിമുറി നിർമ്മാണത്തിന് മൂന്നു സെൻറ് ഭൂമി കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. സർക്കാരിൻറെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമിയും ഇതിനായി വിനിയോഗിക്കും. 

സഹകരിക്കാൻ താൽപര്യമുള്ള ഏജൻസികളെയും പങ്കെടുപ്പിക്കും. തിരുവനന്തപുരം നഗരത്തിഷ 24 മണിക്കൂറും സജീവമാകുന്ന നഗര കേന്ദ്രങ്ങള്‍തുടങ്ങാനും സർക്കാർ തീരുമാനിച്ചു. നഗരസഭ കണ്ടെത്തുന്ന സ്ഥലത്ത് 24 മണിക്കൂറും കച്ചവട സ്ഥാപനങ്ങള്‍ പ്രവർത്തിക്കും. മറ്റ് പ്രധാന നഗരങ്ങളിലും 2020 ഏപ്രിൽ ആരംഭിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

പൊതുശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഉള്ളവര്‍ക്ക് പ്രയാസമുണ്ടാകാറുണ്ട്. പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തുന്നവര്‍ക്ക് മാത്രം ശുചിമുറികള്‍ തുറന്ന് കൊടുക്കുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. അതിനാലാണ് പൊതുജനങ്ങള്‍ക്കായി റോഡരുകില്‍ ശുചിമുറികള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
 

click me!