റബ്ബറിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കും; സിയാൽ മോഡൽ കമ്പനി രൂപീകരിക്കും: കൃഷിമന്ത്രി

By Web TeamFirst Published Jan 14, 2021, 1:10 PM IST
Highlights

ഇതിനായുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഇത് യാഥാർത്ഥ്യമായാൽ കർഷകർക്ക് റബ്ബറിന് നല്ല വില ഉറപ്പാക്കാനാവുമെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: റബ്ബർ വില ഇടിയുന്നതിനെ തുടർന്ന് ജീവിതം തന്നെ ദുരിതത്തിലായ കർഷകരെ സഹായിക്കാൻ വൻ പദ്ധതിയുമായി കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ. റബ്ബറിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയാറാക്കാൻ സിയാൽ മോഡൽ കമ്പനി രൂപീകരിക്കും. ഇതിനായുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഇത് യാഥാർത്ഥ്യമായാൽ കർഷകർക്ക് റബ്ബറിന് നല്ല വില ഉറപ്പാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. മോൻസ് ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിനാണ് മന്ത്രി സുനിൽകുമാറിന്റെ മറുപടി.
 

click me!