യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ഇന്ന് 15 ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾക്ക് നിയന്ത്രണം

Published : May 21, 2023, 07:16 AM ISTUpdated : May 21, 2023, 08:55 AM IST
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ഇന്ന് 15 ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾക്ക് നിയന്ത്രണം

Synopsis

15 ട്രെയിനുകൾ ഇന്ന് പൂർണ്ണമായും റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

തിരുവനന്തപുരം: തൃശൂർ യാർഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂർ പാതയിൽ ഗർഡർ നവീകരണവും നടക്കുന്നതിനാൽ ഇന്ന് വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റം. 15 ട്രെയിനുകൾ ഇന്ന് പൂർണ്ണമായും റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍  

ഗരീബ് രഥ് എക്സ്പ്രസ് റദ്ദാക്കി.

പരശുറാം എക്സ്പ്രസ് റദ്ദാക്കി.

കൊല്ലം എറണാകുളം മെമു റദ്ദാക്കി.

എറണാകുളം കൊല്ലം മെമു റദ്ദാക്കി.

എറണാകുളം കായംകുളം മെമു റദ്ദാക്കി.

കൊല്ലം കോട്ടയം മെമു റദ്ദാക്കി.

എറണാകുളം കൊല്ലം സ്പെഷ്യൽ മെമു റദ്ദാക്കി.

കോട്ടയം കൊല്ലം മെമു സർവീസും റദ്ദാക്കി.

   ട്രെയിനുകൾക്ക് നിയന്ത്രണം

ഈ ട്രെയിനുകൾ കൊല്ലം വരെ മാത്രമേ സർവീസ് നടത്തൂ

കായംകുളം എറണാകുളം എക്സ്പ്രസ്, എറണാകുളം ആലപ്പുഴ മെമു, ആലപ്പുഴ എറണാകുളം എക്സ്പ്രസ്, നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗർകോവിൽ കോട്ടയം എക്സ്പ്രസ് എന്നിവ കൊല്ലം വരെ മാത്രമേ സർവീസ് നടത്തുള്ളൂ.

Also Read:  എല്ലാ ദിവസവും ഒരേ ലോക്കല്‍ ട്രയിനില്‍ യാത്ര ചെയ്യുന്ന നായ; വീഡിയോ വൈറല്‍

ഈ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും

ശബരി എക്സ്പ്രസ്, കേരള എക്സ്പ്രസ്, കന്യാകുമാരി ബെംഗളുരു എക്സ്പ്രസ്, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം ചെനൈ മെയിൽ, നാഗർകോവിൽ ഷാലിമാർ എക്സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, പുനലൂർ ഗുരുവായൂർ എക്സ്പ്രസ് എന്നിവ നാളെ ആലപ്പുഴ വഴിയും തിരിച്ചു വിട്ടിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു
ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മന്തിയും വാങ്ങി നൽകി; നിരാഹാര സമരം അവസാനിപ്പിച്ചു