യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ചില ട്രെയിനുകൾ റദ്ദാക്കി, യാത്രകള്‍ വെട്ടിച്ചുരുക്കി

Published : May 06, 2023, 10:22 AM ISTUpdated : May 06, 2023, 10:23 AM IST
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ചില ട്രെയിനുകൾ റദ്ദാക്കി, യാത്രകള്‍ വെട്ടിച്ചുരുക്കി

Synopsis

മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവെ അറിയിച്ചു.

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവെ അറിയിച്ചു.

 റദ്ദാക്കിയ ട്രെയിനുകള്‍ 

1. എറണാകുളം - ഗുരുവായൂർ എക്സ്പ്രസ് മെയ് എട്ടിനും പതിനഞ്ചിനും റദ്ദാക്കി.

2. കൊല്ലം - എറണാകുളം മെമു എക്സ്പ്രസ് നാളെ മുതൽ മെയ് 31 വരെ ഭാഗികമായി റദ്ദാക്കി.

   ട്രെയിനുകൾക്ക് നിയന്ത്രണം

1. ഈ മാസം 15ന് നിലമ്പൂർ - കോട്ടയം ട്രെയിൻ അങ്കമാലി വരെ മാത്രം.

2. മെയ് 8,15 തീയതികളിൽ കണ്ണൂർ - എറണാകുളം എക്സ്പ്രസ് തൃശ്ശൂർ വരെ മാത്രം.

3. മെയ് 8,15 തീയതികളിൽ തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റി എറണാകുളം വരെ മാത്രം.

4. മെയ് 9,16 തീയതികളിൽ ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും.

5. മെയ് 8,15 തീയതികളിലെ പുനലൂർ - ഗുരുവായൂർ എക്സ്പ്രസ് കോട്ടയം വരെ മാത്രേ സര്‍വ്വീസ് നടത്തൂ.

6. മെയ് 15ന് വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറ വരെ വരെ മാത്രേ സര്‍വ്വീസ് നടത്തൂ.

7. എറണാകുളം കൊല്ലം മെമു മെയ് 30 വരെ കായംകുളം വരെ മാത്രേ സര്‍വ്വീസ് നടത്തൂ.

PREV
Read more Articles on
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി