യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം

Published : Aug 12, 2025, 03:47 PM IST
Train

Synopsis

കോട്ടയം നിലമ്പൂർ എക്സ്പ്രസ് അഞ്ച് ദിവസത്തേക്ക് ഭാഗികമായി റദ്ദാക്കി. 16,17,19,23, 29 ദിവസങ്ങളിലെ കോട്ടയം-നിലമ്പൂർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി.

തിരുവനന്തപുരം: കോട്ടയം യാർഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. 16 മുതൽ 31 വരെയുള്ള ദിവസങ്ങളിലെ ട്രെയിൻ ഗതാഗതത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയം നിലമ്പൂർ എക്സ്പ്രസ് അഞ്ച് ദിവസത്തേക്ക് ഭാഗികമായി റദ്ദാക്കി. കോട്ടയം - നിലമ്പൂർ ഡെയ്ലി എക്സ്പ്രസ് 16,17,19,23,29 തീയതികളിൽ എറ്റുമാനൂരിൽ നിന്നായിരിക്കും പുറപ്പെടുക. കോട്ടയം - ഏറ്റുമാനൂർ റൂട്ടിൽ സർവീസുണ്ടായിരിക്കില്ല. 26ആം തീയതിയിലെ മംഗളൂരു - തിരുവനന്തപുരം - നോർത്ത് സ്പെഷ്യൽ ട്രെയിൽ 30 മിനിറ്റ് വൈകിയോടും.

തെലങ്കാനയിലെ റെയിൽ ലൈൻ ജോലികളുടെ ഭാഗമായി ഒക്ടോബറിൽ കേരളത്തിലൂടെയുള്ള ആറ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബർ 10, 12 തീയതികളിലെ ഗോരഖ്പൂർ - തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്പ്രസ് പൂർണമായി റദ്ദാക്കി. 14, 15 തീയതികളിലെ തിരുവനന്തപുരം നോർത്ത് - ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബർ 13, 16 തീയതികളിലെ തിരുവനന്തപുരം നോർത്ത് - കോർബ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. 15,18 തീയതികളിലെ പെയറിംഗ് ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബർ 13ലെ ബറൗനി - എറണാകുളം ജംഗ്ഷൻ രപ്തിസാഗർ എക്സ്പ്രസും റദ്ദാക്കി. 17ആം തിയതിയിലെ തിരിച്ചുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്.

എട്ട് ട്രെയിനുകളിൽ പുതിയ കോച്ചുകൾ

യാത്രക്കാരുടെ തുടർച്ചയായ ആവശ്യങ്ങൾ പരിഗണിച്ച് എട്ട് ട്രെയിനുകളിൽ പുതിയ കോച്ചുകൾ അനുവദിച്ചിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. ഒരു സെക്കൻ്റ് ക്ലാസ് ജനറൽ കോച്ചും, ഒരു സെക്കൻ ക്ലാസ് ചെയർ കാർ കോച്ചുമാണ് അനുവദിച്ചത്. നാഗർകോവിൽ ജംഗ്കഷൻ - കോട്ടയം ഡെയ്ലി എക്സ്പ്രസ്, കോട്ടയം - നിലമ്പൂർ ഡെയ്‍ലി എക്സ്പ്രസ്, നിലമ്പൂർ - കോട്ടയം ഡെയ്ലി എക്സ്പ്രസ്, കോട്ടയം - കൊല്ലം ജംഗ്ഷൻ ഡെയ്ലി പാസഞ്ചർ, കൊല്ലം ജംഗ്ക്ഷൻ - ആലപ്പുഴ ഡെയ്ലി പാസഞ്ചർ, ആലപ്പുഴ - കൊല്ലം ജംഗ്ക്ഷൻ ഡെയ്ലി പാസഞ്ചർ, കൊല്ലം ജംഗ്ക്ഷൻ - തിരു: സെൻട്രൽ ഡെയ്ലി പാസഞ്ചർ, തിരുവനന്തപുരം സെൻട്രൽ - നാഗർകോവിൽ ഡെയ്ലി പാസഞ്ചർ, എന്നീ ട്രെയ്നുകൾക്കാണ് പുതിയ സ്ഥിരം കോച്ചുകൾ അനുവദിച്ചത്.

PREV
Read more Articles on
click me!

Recommended Stories

സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ
'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി