
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കണമെന്നും മത്സരിക്കണമെന്നും കേരള ഘടകം. പിണറായി വിജയൻ മത്സരിക്കണമെന്ന് പോളിറ്റ് ബ്യൂറോയിലാണ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടത്. പിബി യോഗം ദില്ലിയിൽ തുടരുന്നതിനിടെയാണ് സുപ്രധാനമായ വിവരങ്ങൾ പുറത്തുവരുന്നത്. പിബി തീരുമാനം വൈകീട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
നിയസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോർട്ട് പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകം അവതരിപ്പിച്ചു. പിണറായി വിജയൻ തന്നെ തെരഞ്ഞെടുപ്പിൽ നയിക്കണം എന്ന നിർദേശമാണ് റിപ്പോർട്ടിൽ സംസ്ഥാന ഘടകം മുന്നോട്ട് വെച്ചിരിക്കുന്നത്. 75 വയസ് കഴിയുമ്പോൾ നേതാക്കൾ വിരമിക്കണം എന്നതാണ് നിലവിലെ സിപിഎമ്മിനുള്ളിലെ ചട്ടം. ഇതിൽ പിണറായിക്ക് നേരത്തെ പോളിറ്റ് ബ്യൂറോയിൽ ഇളവ് നൽകുകയായിരുന്നു. മുഖ്യമന്ത്രി എന്ന രീതിയിലാണ് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തുന്നത് എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. പിണറായി വിജയൻ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യം ഉയർന്നിരുന്നു. കൂടാതെ പിണറായി വിജയന് ഒപ്പം രണ്ടാമതായി ആരെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണം എന്നതു സംബന്ധിച്ചുള്ള ആലോചനയും പാർട്ടിയിൽ നേരത്തെ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam