രണ്ടാഴ്ചയ്ക്കുള്ളില്‍ ബിരുദ പരീക്ഷാഫലം പ്രഖ്യാപിച്ച് കേരള സര്‍വകലാശാല: 48.65 ശതമാനം വിജയം

Published : May 26, 2019, 06:07 PM ISTUpdated : Apr 03, 2020, 11:49 AM IST
രണ്ടാഴ്ചയ്ക്കുള്ളില്‍ ബിരുദ പരീക്ഷാഫലം പ്രഖ്യാപിച്ച് കേരള സര്‍വകലാശാല: 48.65 ശതമാനം വിജയം

Synopsis

പരീക്ഷയെഴുതിയ 27280 വിദ്യാർത്ഥികളിൽ 13277 പേർ മാത്രമാണ്  പാസായിട്ടുള്ളത്.

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ബിരുദ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷകള്‍ പൂര്‍ത്തിയായി രണ്ടാഴ്ചയ്ക്കുള്ളിലാണ് ഫലപ്രഖ്യാപനം നടത്തിയത്. അതേസമയം പരീക്ഷ എഴുതിയ 48 ശതമാനം കുട്ടികള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ജൂണ്‍-ജൂലായ് മാസങ്ങളിലായാണ് സര്‍വകാലാശാല ഫലപ്രഖ്യാപനം നടത്തിയത്. ബിഎ, ബിഎസ്എസി, ബികോം ബിരുദവിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലമാണ് പുറത്തു വിട്ടിരിക്കുന്നത്. പരീക്ഷയെഴുതിയ 27280 വിദ്യാർത്ഥികളിൽ 13277 പേർ മാത്രമാണ്  പാസായിട്ടുള്ളത്. പിജി ക്ലാസുകളിൽ ജൂൺ 17-ന് ആരംഭിക്കുമെന്നും കേരള സർവകലാശാല അറിയിച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രസവത്തിനെത്തിയ യുവതിയുടെ നില ഗുരുതരമായപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികിത്സയിലിരിക്കെ മരണം, പിന്നാലെ ഡോക്ടറെ മർദിച്ച് ബന്ധുക്കൾ
ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം, നിരവധി ക്രിമിനൽ കേസുകളിൽ പ്രതി, യുവാവ് അറസ്റ്റിൽ