സർവകലാശാല വിഷയത്തിൽ സമവായത്തിലെത്തുമോ? മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യത

Published : Jul 19, 2025, 12:21 PM IST
kerala university

Synopsis

കേരള സർവകലാശാലയിൽ രജിസ്ട്രാറെ സസ് പെൻഡ് ചെയ്ത തന്റെ നടപടി അംഗീകരിക്കാതെ ഒത്തുതീർപ്പിന് ഇല്ലെന്ന നിലപാടിലാണ് വി.സി

തിരുവനന്തപുരം: സർവകലാശാല വിഷയത്തിലെ സമവായ നീക്കങ്ങൾക്കിടെ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ വൈകാതെ കൂടിക്കാഴ്ചയ്ക്ക് സാധ്യത. മുഖ്യമന്ത്രി ഗവർണറെ കണ്ടേക്കും എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. രാഷ്ട്രീയ പോരിന് കാരണമായ ഭാരതാംബ വിവാദത്തിൽ അടക്കം വിട്ടുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഇന്നു രാത്രി ഗവർണർ തിരുവനന്തപുരത്ത് തിരിച്ചെത്തും. അതേ സമയം കേരള സർവകലാശാലയിൽ രജിസ്ട്രാറെ സസ് പെൻഡ് ചെയ്ത തന്റെ നടപടി അംഗീകരിക്കാതെ ഒത്തുതീർപ്പിന് ഇല്ലെന്ന നിലപാടിലാണ് വി.സി. ഉന്നത വിദ്യാഭ്യാസമന്ത്രിയെ ഡോ മോഹനൻ കുന്നുമ്മൽ ഇക്കാര്യം അറിയിച്ചെന്നാണ് വിവരം.

അധികാര വടംവലിയും ഭരണസ്തംഭനവും തുടരുന്നതിനിടെ വി സി മോഹനൻ കുന്നുമ്മൽ ഇരുപത് ദിവസത്തിനു ശേഷം ഇന്നലെ കേരള സർവകലാശാലയിൽ എത്തിയിരുന്നു. യൂണിവേഴ്സിറ്റിയുടെ കാര്യത്തിൽ കാണിച്ച താല്പര്യത്തിന് മാധ്യമങ്ങൾക്ക് നന്ദിയെന്നും വന്നത് കുട്ടികളുടെ വിഷയം കൈകാര്യം ചെയ്യാനാണെന്നും വി സി മോഹനൻ കുന്നുമ്മൽ വിശദമാക്കി.1838 ഡിഗ്രി സർട്ടിഫിക്കറ്റുകളാണ് വിസി ഇന്നലെ ഒപ്പിട്ടത്. എല്ലാ അത്യാവശ്യ ഫയലുകളും ഒപ്പിട്ടു. ഇനി ഒരു ഫയലും ബാക്കിയില്ലെന്നും മേശ ക്ലീൻ ആണെന്നും വി സി മോഹനൻ കുന്നുമ്മൽ പ്രതികരിച്ചിരുന്നു. എസ്എഫ്ഐയ്ക്കെതിരെ രൂക്ഷ വിമർശനമാണ് വിസി ഇന്നലെ നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

 

PREV
Read more Articles on
click me!

Recommended Stories

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു
സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ