
കട്ടപ്പന: കട്ടപ്പനയിൽ വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയായി സ്കൂളുകൾ. കട്ടപ്പന എൽപി സ്കൂൾ, കട്ടപ്പന ട്രൈബൽ ഹയർ സെക്കൻ്ററി സ്കൂളുകൾക്കാണ് ഭീഷണി. ഒരിടത്ത് കെട്ടിടം അപകടാവസ്ഥയിലായതും മറ്റൊരിടത്ത് വൈദ്യുതി ലൈനും വൻ മരവുമാണ് ഭീഷണിയാകുന്നത്.
മുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന കട്ടപ്പന ട്രൈബൽ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിനാണ് ഫിറ്റ്നെസില്ലാത്തത്. ജീവൻ പണയം വെച്ചാണ് ഇവിടെ വിദ്യാർത്ഥികൾ പഠിക്കുന്നത്. കട്ടപ്പന മുനിസിപ്പാലിറ്റി ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകാത്തതാണ് കാരണം. സ്കൂൾ കെട്ടിടത്തിലേക്ക് ഇടിഞ്ഞ കല്ലും മണ്ണും നീക്കത്തതിനാലും അപകട ഭീഷിണിയായി മൺ തിട്ട നിൽക്കുന്നതിനാലുമാണ് ഫിറ്റ്നസ് നൽകാത്തത്. എൽപി സ്‌കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്തൂടെ ത്രീ ഫേസ് വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. വിവരത്തിൻ്റെ ഗൗരവം മനസിലാക്കി മന്ത്രി റോഷി അഗസ്റ്റിൻ ഇവിടെയെത്തി.
സ്കൂളിനോട് ചേർന്ന് 2019ൽ നിലം പൊത്തിയ കൂറ്റൻ പാറയും മണ്ണും ആറ് വർഷത്തിനിപ്പുറവും ഇവിടെ നിന്ന് നീക്കിയിട്ടില്ല. കൗൺസിലർ മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിട്ടും നടപടി ഇല്ലെന്നാണ് ആരോപണം. കട്ടപ്പന എൽപി സ്കൂളിൻ്റെ കെട്ടിടത്തിൻ്റെ മേൽകൂരയോട് ചേർന്നാണ് ത്രീ ഫേസ് വൈദ്യുതി ലൈൻ കടന്ന് പോകുന്നത്. കെട്ടിടത്തിനു മേൽക്കൂര പണിതപ്പോൾ ലൈൻ കൂടുതൽ അടുത്തായി. അപകടമെന്ന് കെഎസ്ഇബി അറിയിച്ചിട്ടും മുനിസിപ്പാലിറ്റി ഇത് അവഗണിച്ചു. എസ്റ്റിമേറ്റ് തയ്യാറാക്കി കട്ടപ്പന മുനിസിപ്പാലിറ്റിക്ക് നൽകിയെങ്കിലും നടപടിയെടുത്തില്ല. ഇലക്ട്രിക് ലൈനോട് ചേർന്നുള്ള വൻ മരവും അപകട ഭീഷണിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam