മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരായ ഡോക്ടർമാരുടെ സമരം; കേരളത്തിൽ ഭാഗികം

By Web TeamFirst Published Jul 31, 2019, 4:51 PM IST
Highlights

ജില്ലാ, താലൂക്ക് ആശുപത്രികളിൽ ഡോക്ടർമാർ ഒപി ബഹിഷിക്കരിച്ചെങ്കിലും ഹൗസ് സർജൻമാരെ വിന്യസിച്ച് രോഗികൾക്ക് ചികിത്സ നൽകി. അത്യാഹിത വിഭാഗത്തിലും അടിയന്തര ശസ്ത്രക്രിയകൾക്കും ഡോക്ടർമാരെത്തി.

തിരുവനന്തപുരം: മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരായ ഡോക്ടർമാരുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് ഭാഗികം. കേരളത്തിൽ ഡോക്ടർമാർ ഡ്യൂട്ടി ബഹിഷ്കരിച്ചെങ്കിലും ആശുപത്രികളിലെ പകരം ക്രമീകരണങ്ങൾ രോഗികൾക്ക് ആശ്വാസമായി. 

ദേശീയ പണിമുടക്കിൽ കേരളത്തിൽ ഡോക്ടർമാർ സമരം കടുപ്പിച്ചില്ല. ജില്ലാ, താലൂക്ക് ആശുപത്രികളിൽ ഡോക്ടർമാർ ഒപി ബഹിഷിക്കരിച്ചെങ്കിലും ഹൗസ് സർജൻമാരെ വിന്യസിച്ച് രോഗികൾക്ക് ചികിത്സ നൽകി. അത്യാഹിത വിഭാഗത്തിലും അടിയന്തര ശസ്ത്രക്രിയകൾക്കും ഡോക്ടർമാരെത്തി.

കർക്കിടക വാവ് ദിനം ആശുപത്രികളിൽ തിരക്ക് കുറഞ്ഞതും പണിമുടക്കിന്‍റെ തീവ്രത കുറച്ചു. മെഡിക്കൽ കോളേജുകളെയും പണിമുടക്കിൽ നിന്ന്  ഒഴിവാക്കി. അതെ സമയം സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ഐഎംഎ ആഹ്വാനം ഏറ്റെടുത്ത് ഒപി ബഹിഷ്ക്കരിച്ചു. സ്വകാര്യ ക്ലിനിക്കുകളും ഇന്ന് പ്രവർത്തിച്ചില്ല. രാജ്യവ്യാപക പണിമുടക്ക് ഉത്തരേന്ത്യയിലും ഭാഗികമാണ്. 

click me!