'കേരള'യിൽ ഫയൽ യുദ്ധം; കെ എസ് അനിൽ കുമാർ ഒപ്പിടുന്ന ഫയലിൽ തുടർ നടപടി വിലക്കി വിസി; അംഗീകരിക്കാതെ ഇ-ഫയലിങ് പ്രൊവൈഡർമാർ

Published : Jul 12, 2025, 07:36 PM ISTUpdated : Jul 12, 2025, 07:45 PM IST
Kerala University VC, registrar

Synopsis

അനിൽ കുമാർ നൽകുന്ന ഫയലുകളിൽ മേൽനടപടി പാടില്ലെന്നും ഈ ഫയലുകൾക്ക് നിയമസാധുതയില്ലെന്നുമാണ് വി സിയുടെ വിശദീകരണം.

തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റിയിൽ ഫയൽ യുദ്ധം. രജിസ്ട്രാർ കെ എസ് അനിൽകുമാർ ഒപ്പിടുന്ന ഫയലിൽ വിസി തുടർ നടപടി വിലക്കി. അനിൽ കുമാർ നൽകുന്ന ഫയലുകളിൽ മേൽനടപടി പാടില്ലെന്നും ഈ ഫയലുകൾക്ക് നിയമസാധുതയില്ലെന്നുമാണ് വി സിയുടെ വിശദീകരണം.

ഡിജിറ്റൽ ഫയലിംങ് പൂർണമായി തന്‍റെ നിയന്ത്രണത്തിൽ വേണമെന്ന് ഇ-ഫയലിംഗ് പ്രൊവൈഡർമാരോട് വിസി ആവശ്യപ്പെട്ടു. എന്നാൽ വി സിയുടെ നിർദ്ദേശം ഇ-ഫയലിംഗ് പ്രൊവൈഡർമാർ അംഗീകരികരിച്ചില്ല. അഡ്മിൻ അധികാരം നൽകിയ നോഡൽ ഓഫീസർമാരെ പിൻവലിക്കണമെന്ന വിസിയുടെ നിർദ്ദേശം നടപ്പിലാക്കാൻ സർവ്വീസ് പ്രൊവൈഡൽ വിസമ്മതിച്ചു.

ഇടത് സിൻഡിക്കേറ്റിന്‍റെ സമ്മ‍ർദ്ദത്തെത്തുടർന്നാണ് തീരുമാനമെന്നാണ് സൂചന.എല്ലാ നോഡൽ ഓഫീസർമാരുടെയും അധികാരം വിശ്ചേദിക്കാനും സൂപ്പർ അഡ്മിൻ ആക്സെസ് വിസിക്ക് മാത്രം ആക്കണമെന്നുമുള്ള ആവശ്യവും നടപ്പിലാക്കിയില്ല. ടെക്നോ പാർക്കിലെ സ്വകാര്യ കമ്പനിയാണ് സർവ്വീസ് പ്രൊവൈഡർമാർ. കരാർ സർവ്വകലാശാലയുമായി ഒപ്പിട്ടത് കെൽട്രോൺ ആണെന്നും, അതിനാൽ കെൽട്രോണിന്‍റെ അനുമതി വേണമെന്നുമാണ് നിലപാട്. 

 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ