കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധികള്‍ക്ക് ജയം

Published : Jul 29, 2024, 06:25 PM ISTUpdated : Jul 29, 2024, 08:00 PM IST
കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധികള്‍ക്ക് ജയം

Synopsis

ജനറൽ സീറ്റിലാണ് ബിജപിയുടെ പ്രതിനിധി ഡോ. ടി ജി വിനോദ് കുമാർ ജയിച്ചത്. അഞ്ച് സീറ്റിൽ എൽഡിഎഫ് ജയിച്ചു.

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധികള്‍ക്ക് ജയം. ഒമ്പതില്‍ ആറ് സീറ്റും എൽഡിഎഫ് നേടിയപ്പോള്‍ 2 സീറ്റുകളിലാണ് ബിജെപി പ്രതിനിധികള്‍ വിജയിച്ചത്. ഒരു സീറ്റിൽ കോൺഗ്രസ് പ്രതിനിധിയും ജയിച്ചു. സിപിഐ സ്ഥാനാർത്ഥി തോറ്റു. വോട്ട് ചോർച്ചയെ ചൊല്ലി സിപിഎം-സിപിഐ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.

പ്രിൻസിപ്പൽ പ്രതിനിധിയുടേയും സർക്കാർ-സ്വകാര്യ കോളേജ് അധ്യാപക പ്രതിനിധികളുടയും തെര‍ഞ്ഞെടുപ്പിലാണ് ഇടത് ജയം. ഇന്ന് വോട്ടെടുപ്പ് നടന്ന 9 സീറ്റിൽ ആറ് സീറ്റിൽ സിപിഎം ജയിച്ചു. നേരത്തെ മൂന്ന് സീറ്റിൽ എൽഡിഎഫ് എതിരില്ലാതെ ജയിച്ചിരുന്നു. ഇതോടെ എൽഡിഎഫ് ആകെ 9 സീറ്റ് നേടി. രണ്ട് ജനറൽ സീറ്റിലാണ് ബിജപി ജയിച്ചത്. കഴിഞ്ഞ തവണ എൽഡിഎഫിന് 11 ഉം യുഡിഎഫിനും ഒരു സീറ്റുമായിരുന്നു.

അതേസമയം, സിപിഐ സ്ഥാനാർത്ഥിക്ക് ജയിക്കാനാവശ്യമായി വോട്ട് കിട്ടിയില്ല. ബിജെപിക്ക് വോട്ട് ചോർന്നതിനെ ചൊല്ലി സിപിഎം-സിപിഐ അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായി. സെനറ്റിലേക്ക് ഗവർണ്ണർ നോമിനേറ്റ് ചെയ്ത 18 പേരുടെ വോട്ടാണ് ബിജെപിയുടെ ജയത്തിൻ്റെ പ്രധാന കാരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി