കേരള സർവകലാശാല യൂണിയൻ അസാധുവാക്കി വിസി; തെരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ; സ്വാഭാവിക നടപടിയെന്ന് സർവകലാശാല, പ്രതികാര നടപടിയെന്ന് എസ്എഫ്ഐ

Published : Feb 11, 2026, 12:10 AM IST
protest

Synopsis

യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനെ അറസ്റ്റ് ചെയ്തതോടെ സംഘർഷം രൂക്ഷമായി.. പ്രതിഷേധത്തിന് പിന്നാല സർവ്വകലാശാല യൂണിയൻ വിസി അസാധുവാക്കി. കാലാവധി തീർന്നെന്ന് വിസിയും പ്രതികാര നടപടിയെന്ന് എസ്എഫ്ഐയും നിലപാടെടുത്തു.

തിരുവനന്തപുരം: വിസിക്കെതിരായ പ്രതിഷേധത്തിനിടെ കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ആദ്യം നിഷ്ക്രിയമായിരുന്ന പൊലീസ് ലോക്ഭവൻറെ ഇടപടെലോടെയാണ് പ്രതിഷേധക്കാരെ നേരിട്ടത്. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനെ അറസ്റ്റ് ചെയ്തതോടെ സംഘർഷം രൂക്ഷമായി.. പ്രതിഷേധത്തിന് പിന്നാല സർവ്വകലാശാല യൂണിയൻ വിസി അസാധുവാക്കി. കാലാവധി തീർന്നെന്ന് വിസിയും പ്രതികാര നടപടിയെന്ന് എസ്എഫ്ഐയും നിലപാടെടുത്തു.

ഒരിടവേളക്ക് ശേഷമാണ് കേരളവിസിയും എസ്എഫ്ഐയും തമ്മിലെ തർക്കം സംഘർഷത്തിലേക്ക് നീങ്ങിയത്.യൂണിയൻ കലോത്സവം നടത്താൻവിസി അനുമതി നൽകില്ലെന്നാരോപിച്ചുള്ള സമരത്തിൻറെ തുടർച്ചയായിരുന്നു ഇന്ന്. പ ന്ത്രണ്ട് മണിയോടെ സർവകലാശാല പരിസരത്ത് പ്രവർത്തകർ സംഘടിച്ചു. ആദ്യം പൊലീസ് നോക്കി നിന്നു. പ്രതിഷേധം തുടരുന്നതിനിടെ പൊലീസ് നിഷ്ക്രിയതയിൽ വിസിയുടെ പരാതി ലോക് ഭവനോളമെത്തി. പിന്നിട് ഗവർണ്ണർ ഇടപെട്ടതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് തയ്യാറായതും സംഘർഷം പരിധിവിട്ടതും യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാരിക്കേഡു നിരത്തി പ്രതിഷേധക്കാർ പൊലീസ് വാഹനം തടഞ്ഞിട്ടു.

പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് പൊലീസ് വാഹനം കടന്നുപോയത്. കൺഡോൺമെന്റ് സ്റ്റേഷൻ വരെ പ്രതിഷേധവുമായി പ്രവർത്തകർ പിന്നാലെ അതിടെ യൂണിയൻ തന്നെ വിസി അസാധുവാക്കി. കാലാവധി തീര്ർന്നെനനാണ് വിസിയുടെ ന്യായം. പ്രതികാര നടപടി മാത്രമെന്ന് പറയുന്നു എസ്എഫ്ഐ .പുതിയ യൂണിയൻ തെരഞ്ഞെടുപ്പ്നടത്താനാണ് ജനറൽ കൗൺസിൽ രൂപീകരിച്ചത്. നിലവിലെ യൂണിയന്റെ നേതൃത്വത്തിൽ ഏപ്രിലിൽ കലോത്സവം നടത്തിയതാണെന്നാണ് വിസിയുടെ വിശദീകരണം. എന്നാൽ അത്കഴിഞ്ഞ വർഷത്തെ മുടങ്ങിയ കലോത്സവമെന്നാണ് എസ്എഫ്ഐ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദിത്യയ്ക്ക് കൊറിയൻ സുഹൃത്തിന്റേതെന്ന് പറഞ്ഞ് കിട്ടിയത് നാട്ടിലെ വിലകുറഞ്ഞ വാച്ച്; ചാറ്റുകളെല്ലാം മായ്ച്ചു, ദുരൂഹതയുണ്ടെന്ന് അധ്യാപകർ
'പേടിക്കണ്ട, കൂടെയുണ്ട്, വീ ഹെൽപ്', ടോൾഫ്രീ നമ്പറിലേക്ക് 16 മുതൽ വിളിക്കാം, വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും