ആദിത്യയ്ക്ക് കൊറിയൻ സുഹൃത്തിന്റേതെന്ന് പറഞ്ഞ് കിട്ടിയത് നാട്ടിലെ വിലകുറഞ്ഞ വാച്ച്; ചാറ്റുകളെല്ലാം മായ്ച്ചു, ദുരൂഹതയുണ്ടെന്ന് അധ്യാപകർ

Published : Feb 10, 2026, 11:30 PM IST
adithya death

Synopsis

പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ഒരു കത്തെഴുതി വച്ച് ജീവനൊടുക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടും. കത്തിലെഴുതിയത് വായിച്ച് അതാണ് മരണകാരണമെന്ന് ഉറപ്പിച്ച് പൊലീസ് കാര്യമായ അന്വേഷണത്തിന് മുതിര്‍ന്നില്ല.

കൊച്ചി: എറണാകുളം ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണത്തിനു പിന്നില്‍ ദുരൂഹമായ കാരണങ്ങളുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ അധ്യാപകന്‍. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ യുവാവിന്‍റെ മരണത്തില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് ആദിത്യ ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഈ ഇന്‍സ്റ്റ അക്കൗണ്ടുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് അധ്യാപകന്‍ പറയുന്നത്. കൊറിയന്‍ ഭ്രമം ബാധിച്ച പതിനായിരക്കണക്കിന് കൗമാരക്കാര്‍ നമുക്കിടയിലുണ്ടെന്നിരിക്കെ സംഭവത്തില്‍ കൂടുതല്‍ ഗൗരവത്തോടെയുളള അന്വേഷണം അനിവാര്യമാണ്.

പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ഒരു കത്തെഴുതി വച്ച് ജീവനൊടുക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടും. കത്തിലെഴുതിയത് വായിച്ച് അതാണ് മരണകാരണമെന്ന് ഉറപ്പിച്ച് പൊലീസ് കാര്യമായ അന്വേഷണത്തിന് മുതിര്‍ന്നില്ല. കത്തിലെഴുതിയത് പോലെ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്‍റെ മരണത്തില്‍ മനംനൊന്താണ് മരിച്ചതെന്ന നിഗമനത്തിൽ അവസാനിപ്പിച്ച മട്ടാണ്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് കുട്ടി പഠിച്ച സ്കൂളിലെ അധ്യാപകര്‍. കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പിക്കുന്നതൊന്നുമില്ല, ആകെ പതിനാറ് ഫോളോവേഴ്സ് മാത്രമാണ് ഉള്ളത്.

കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. ഇതിനെല്ലാം പുറമെ കൊറിയന്‍ സുഹൃത്തിന്‍റെതെന്ന് പറഞ്ഞ് കുട്ടിക്ക് ലഭിച്ച സമ്മാനം നാട്ടില്‍ കിട്ടുന്ന കുറഞ്ഞ വിലയുടെ വാച്ചായിരുന്നു. ഇതിലൊന്നും പൊലീസ് കാര്യമായി അന്വേഷിച്ചില്ല. കുട്ടിയുടെ ഫോണ്‍ തുറന്ന് പരിശോധിച്ചത് ഒരാഴ്ചക്ക് ശേഷമാണ്. ചാറ്റുകളെല്ലാം മായ്ച്ച നിലയിലായിരുന്നു. ഈ കുട്ടിയുടെ മരണം കൊറിയന്‍ സുഹൃത്ത് കാരണമല്ലെന്ന് പറയുമ്പോഴും സ്കൂളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ ബാധിച്ച കൊറിയന്‍ ഭ്രമത്തില്‍ ആശങ്കയുണ്ടെന്നും അധ്യാപകന്‍. കുട്ടികള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കണമെന്നും ഇതിന് പൊലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ചൂണ്ടിക്കാട്ടുകയാണ് അധ്യാപകര്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള സർവകലാശാല യൂണിയൻ അസാധുവാക്കി വിസി; തെരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ; സ്വാഭാവിക നടപടിയെന്ന് സർവകലാശാല, പ്രതികാര നടപടിയെന്ന് എസ്എഫ്ഐ
'പേടിക്കണ്ട, കൂടെയുണ്ട്, വീ ഹെൽപ്', ടോൾഫ്രീ നമ്പറിലേക്ക് 16 മുതൽ വിളിക്കാം, വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും