
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഇന്ന് നടത്താനിരുന്ന സെമിനാർ തടഞ്ഞ് വിസി. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് തമിഴ് പഠനവകുപ്പ് നടത്താനിരുന്ന സെമിനാറാണ് വിസി തടഞ്ഞിരിക്കുന്നത്. 24 മണിക്കൂറിനകം വിശദീകരണം നൽകാൻ വകുപ്പ് മേധാവിക്ക് വിസി നിർദേശം നൽകി. സെമിനാർ ദേശീയതക്കെതിരാണെന്ന് മനസ്സിലാക്കിയാണ് തടഞ്ഞതെന്നും വി സി വിശദമാക്കി.
തമിഴ് പഠന വകുപ്പിലെ വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി എന്നും വിഷയം ഗവർണറുടെ ശ്രദ്ധയിലും കൊണ്ടുവന്നെന്ന് വിസി മോഹൻ കുന്നുമ്മൽ അറിയിച്ചു. ഒരു തമിഴ് മാസികയിൽ വന്ന ലേഖനത്തെ ആസ്പദമാക്കിയായിരുന്നു സെമിനാർ സംഘടിപ്പിച്ചിരുന്നത്. ഭീകരാക്രമണത്തിനു ശേഷമുള്ള നടപടികളെ കേന്ദ്രസർക്കാർ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു എന്നാണ് ലേഖനത്തിന്റെ ഉള്ളടക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam