സംസ്ഥാനത്ത് ആശങ്കയായി കൊവിഡ് വ്യാപനം; ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല

By Web TeamFirst Published Aug 22, 2021, 6:55 AM IST
Highlights

ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. നാളെയാണ് അടുത്ത അവലോകനയോഗം ചേരുന്നത്. കൊവിഡ് നിയന്ത്രണങ്ങളിലെ മാറ്റം സംബന്ധിച്ച് ആലോചന നടക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞാറാഴ്ചയും ലോക്ഡൗൺ ഒഴിവാക്കിയത്. പക്ഷേ ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. നാളെയാണ് അടുത്ത അവലോകനയോഗം ചേരുന്നത്. കൊവിഡ് നിയന്ത്രണങ്ങളിലെ മാറ്റം സംബന്ധിച്ച് ആലോചന നടക്കും.

സംസ്ഥാനത്ത് ഇന്നലെ ടിപിആർ 17.73 ശതമാനമായി ഉയർന്നിരുന്നു. 87 ദിവസങ്ങൾക്ക് ശേഷമാണ് ടിപിആർ 17ന് മുകളിലെത്തിയത്. 17,106 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും പരിശോധന കുറഞ്ഞു. 96,481 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ 83 മരണങ്ങൾ സ്ഥിരീകരിച്ചു. 20,846 പേർ രോഗമുക്തരായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!