
തിരുവനന്തപുരം: ജല അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഉത്തരവിറങ്ങി. മന്ത്രി റോഷി അഗസ്റ്റിന്‍ ഉത്തരവിന്റെ പകര്‍പ്പ് വാട്ടര്‍ അതോറിറ്റി എംഡി എസ് വെങ്കടേസപതിക്ക് നല്‍കി. 2017 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധനവ് നടപ്പാക്കിയതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റിയിലെ 8700 ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണത്തിന്റെ പ്രയോജനം ലഭിക്കും. വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് നടപ്പാകുന്നത്.
2021 ഏപ്രില്‍ ഒന്നാം തീയതി മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പില്‍ വരുത്താനായിരുന്നു ആദ്യ നിര്‍ദേശം. എന്നാല്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണത്തിന് സ്വീകരിച്ച അതേ മാനദണ്ഡം പ്രകാരം 2019 മുതല്‍ ജല അതോറിറ്റി ജീവനക്കാര്‍ക്കും ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. മുഖ്യന്ത്രി പിണറായി വിജയന്‍ കൂടി പ്രത്യേക താല്‍പ്പര്യം എടുത്തതോടെ മന്ത്രിസഭാ യോഗം ഇക്കാര്യം അംഗീകരിക്കുകയായിരുന്നു.
ശമ്പള പരിഷ്‌കരണത്തിലൂടെ വലിയ ഉത്തരവാദിത്വമാണ് ജീവനക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കേരളത്തിലെ ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ള ജലജീവന്‍ മിഷന്‍ പദ്ധതി 2024 നുള്ളില്‍ പൂര്‍ത്തീകരിക്കുകയാണ് ജീവനക്കാരുടെ മുന്നിലുള്ള വലിയ വെല്ലുവിളി. ഇത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഉത്തരവാദിത്വം വാട്ടര്‍ അതോറിറ്റിയിലെ ഓരോ ജീവനക്കാരനും ഏറ്റെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam