കാലാവസ്ഥയിൽ മാറ്റം, ചക്രവാതച്ചുഴി രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത, അലർട്ടുകൾ അറിയാം

Published : Apr 30, 2023, 07:16 AM IST
കാലാവസ്ഥയിൽ മാറ്റം, ചക്രവാതച്ചുഴി രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത, അലർട്ടുകൾ അറിയാം

Synopsis

തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനോടും ചേർന്ന് നിലനിൽക്കുന്ന ചക്രവാത ചുഴിയാണ് മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിയിരിക്കണമെന്നും അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നുമാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനോടും ചേർന്ന് നിലനിൽക്കുന്ന ചക്രവാത ചുഴിയാണ് മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. 

സാഹചര്യം മാറി, മഴ അതിശക്തമാകും, ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു; വരും മണിക്കൂറിൽ എല്ലാ ജില്ലയിലും മഴ സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം