ദേശീയ പഞ്ചായത്ത് അവാര്‍ഡ്;  കേരളത്തിന് നാല് പുരസ്‌കാരങ്ങള്‍

Published : Apr 08, 2023, 07:50 AM IST
ദേശീയ പഞ്ചായത്ത് അവാര്‍ഡ്;  കേരളത്തിന് നാല് പുരസ്‌കാരങ്ങള്‍

Synopsis

പതിനായിരക്കണക്കിന് പഞ്ചായത്തുകളോട് മത്സരിച്ച് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ നാല് പഞ്ചായത്തുകളെയും അഭിനന്ദിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്.

തിരുവനന്തപുരം: 2023ലെ ദേശീയ പഞ്ചായത്ത് അവാര്‍ഡില്‍ നേട്ടങ്ങളുമായി കേരളം. നാല് പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വന്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) പ്രകാരം ഒന്‍പത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിനായി വിലയിരുത്തല്‍ നടത്തിയത്. 

രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത് ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്താണ്. സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. ജലപര്യാപ്തതയ്ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. സല്‍ഭരണ വിഭാഗത്തില്‍ തൃശൂര്‍ അളഗപ്പ നഗര്‍ പഞ്ചായത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കി. പുരസ്‌കാരങ്ങള്‍ 17ന് ദില്ലി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

പുരസ്‌കാരങ്ങള്‍ നേടിയ ഗ്രാമപഞ്ചായത്തുകളെ മന്ത്രി എം.ബി രാജേഷ് അഭിനന്ദിച്ചു. രാജ്യത്തെ പതിനായിരക്കണക്കിന് പഞ്ചായത്തുകളോട് മത്സരിച്ച് അഭിമാനകരമായ നേട്ടമാണ് നാല് പഞ്ചായത്തുകളും സ്വന്തമാക്കിയത്. കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഈ നേട്ടം പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.
 

മന്ത്രി രാജേഷിന്റെ പോസ്റ്റ്: കേരളം വീണ്ടും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. 2023ലെ ദേശീയ പഞ്ചായത്ത്  അവാര്‍ഡുകളില്‍ നാല് പുരസ്‌കാരങ്ങള്‍ കേരളത്തിന് ലഭിച്ച അഭിമാനകരമായ വിവരം സന്തോഷപൂര്‍വ്വം നിങ്ങളുമായി പങ്കുവെക്കട്ടെ. കേന്ദ്രസര്‍ക്കാര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ് ഡി ജി) പ്രകാരം ഒന്‍പത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിനായി വിലയിരുത്തല്‍ നടത്തിയത്. രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത് ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്താണ്. അടിസ്ഥാന സൗകര്യങ്ങളിലെ സ്വയം പര്യാപ്തതയുടെ കാര്യത്തില്‍ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. ജലപര്യാപ്തതയ്ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. സല്‍ഭരണ വിഭാഗത്തില്‍ തൃശൂര്‍ അളഗപ്പ നഗര്‍ പഞ്ചായത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കി. പുരസ്‌കാരങ്ങള്‍ ഏപ്രില്‍ 17 ന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. രാജ്യത്തെ പതിനായിരക്കണക്കിന് പഞ്ചായത്തുകളോട് മത്സരിച്ച് അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയ നാല് പഞ്ചായത്തുകളെയും ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു. കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഈ നേട്ടം പ്രചോദനമാകട്ടെ. വിജയികള്‍ക്ക് ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍.

PREV
Read more Articles on
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി