
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാർ മെത്രാൻ കായൽ നികത്താൻ നൽകിയ അനുമതി യുഡിഎഫ് സർക്കാർ റദ്ദാക്കി. പത്തനംതിട്ടയിൽ സാമുദായിക സംഘടനകൾക്ക് ഭൂമി പതിച്ചു നൽകിയ മുൻ സർക്കാരിന്റെ നടപടിയും റദ്ദാക്കി. സ്വകാര്യ കമ്പനിയായ റെക്കിൻഡോയ്ക്കാണ് കായൽ നികത്താൻ ഉമ്മൻചാണ്ടി സർക്കാർ അനുമതി നൽകിയത്.
ടൂറിസം പ്രൊജക്ടിന് വേണ്ടിയായിരുന്നു തീരുമാനം. 400 ഏക്കർ ഭൂമിയാണ് ടൂറിസം വില്ലേജിനായി കമ്പനിക്ക് നൽകിയത്. 35 കമ്പനികളുടെ പേരിലാണ് ഭൂമി വാങ്ങിയത്. എകെ ബാലൻ കമ്മിറ്റിയുടെ ശുപാർശയിലാണ് കായൽ നികത്താനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭാ യോഗം റദ്ദാക്കിയത്. കൃഷിമന്ത്രി വിഎസ് സുനിൽകുമാറാണ് ഇക്കാര്യം അറിയിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാർ തുടർന്നുള്ള പരിശോധന നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam