ഇന്ന് വനിതാദിനം: കേരളത്തിലെ പൊലീസ് സ്റ്റേഷന്‍ ഭരണം ഇന്ന് വനിതകൾക്ക്

Published : Mar 08, 2019, 08:27 AM ISTUpdated : Mar 08, 2019, 08:38 AM IST
ഇന്ന് വനിതാദിനം: കേരളത്തിലെ പൊലീസ് സ്റ്റേഷന്‍ ഭരണം ഇന്ന് വനിതകൾക്ക്

Synopsis

പൊലീസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വനിതാ പൊലീസ് ഉദ്യോഗസ്ഥരായിരിക്കും നിര്‍വഹിക്കുക

തിരുവനന്തപുരം: അന്തര്‍ദേശീയ വനിതാ ദിനമായ ഇന്ന് സംസ്ഥാനത്തെ പരമാവധി പൊലീസ് സ്റ്റേഷനുകളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രധാന ചുമതലകള്‍ നിര്‍വഹിക്കും. എസ്ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ ആയിരിക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല നിര്‍വഹിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ ഇന്നലെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

പൊലീസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വനിതാ പൊലീസ് ഉദ്യോഗസ്ഥരായിരിക്കും നിര്‍വഹിക്കുകയെന്ന് പൊലീസ് ഇൻഫർമേഷൻ സെന്‍റർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒന്നിലധികം വനിതാ എസ്ഐമാര്‍ ഉള്ള സ്റ്റേഷനുകളില്‍ നിന്ന് അധികം ഉള്ളവരെ സമീപ സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതലയിലേക്ക് നിയോഗിക്കും.

വനിതാ പൊലീസ് ഓഫിസര്‍മാര്‍ ഇല്ലാത്ത സ്റ്റേഷനുകളില്‍ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരെയും  സിവില്‍ പൊലീസ് ഓഫിസര്‍മാരെയും പെതുജനങ്ങളുമായി ഇടപഴകുന്നതിനായുള്ള ചുമതലകളിൽ നിയോഗിക്കും. ഇതിനുള്ള നിർദ്ദേശം ജില്ലാ പൊലീസ് മേധാവിമാര്‍ അവരവരുടെ അധികാര പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകൾക്ക് നൽകി. വനിതാദിനാചരണവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളും സ്ഥാപനങ്ങളും നടത്തുന്ന പരിപാടികളുമായി സഹകരിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ
ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിര്‍മലാ സീതാരാമന്‍റെ സര്‍പ്രൈസ്, ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ