സമുദ്രമേഖല കൊള്ളയടിക്കാനെന്ന് പ്രതിപക്ഷം, സര്‍ക്കാറിന് ഗ്രേസ് കിട്ടുമോയെന്ന് പ്രതിപക്ഷത്തിന് പേടിയെന്ന് മുഖ്യമന്ത്രി; മാരിടൈം ബോർഡ് ബിൽ പാസാക്കി

Published : Oct 28, 2026, 05:22 PM IST
Pinarayi Vijayan

Synopsis

പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പും സഭാ ബഹിഷ്കരണവും മറികടന്ന് കേരള നിയമസഭ മാരിടൈം ബോർഡ് ബിൽ പാസാക്കി.

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പ് മറികടന്ന് കേരള മാരിടൈം ബോർഡ് ബിൽ പാസാക്കി നിയമസഭ. ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തെ അട്ടിമറിക്കുന്നതാണ് ഈ ബില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ബിൽ അവതരിപ്പിക്കുന്നതിൽ നിന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. 222 മത്സ്യബന്ധന ഗ്രാമങ്ങളിലെ 10 ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളെ ഈ നീക്കം അരക്ഷിതാവസ്ഥയിലാക്കുമെന്നും തീരദേശ ജനത കാത്തുസൂക്ഷിച്ച മണ്ണും കടലും നേരിട്ട് തകർക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.

മറ്റു വകുപ്പുകളുടെ ഭൂമി പിടിച്ചെടുത്ത് ലാൻഡ് ബാങ്ക് രൂപീകരിക്കുന്നത് വഴി പരമ്പരാഗത തൊഴിലാളികൾക്ക് കടലിലേക്കുള്ള സ്വാഭാവിക പ്രവേശനം എന്നന്നേക്കുമായി നഷ്ടപ്പെടും. കടലിനെ മാത്രം ആശ്രയിക്കുന്ന രണ്ടു ലക്ഷത്തിലധികം കുടുംബങ്ങളെ ഇത് ഗുരുതരമായി ബാധിക്കുകയും അവരെ തൊഴിൽരഹിതരാക്കുകയും ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു.

തീരദേശത്തെ ധാതുസമ്പത്ത് കൊള്ളയടിക്കാനും സ്വകാര്യ ശക്തികൾക്കും കോർപ്പറേറ്റ് ഭീമന്മാർക്കും ഭൂമി അടിയറ വെക്കാനുമാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് വിമർശനമുയർന്നു. സഭയിൽ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം തുടർന്ന് സഭ ബഹിഷ്കരിക്കുകയായിരുന്നു. എന്നാൽ, കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് 'മിഷൻ സമുദ്ര' എന്നും പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം ഒരു വിസ്മയവും ഉണ്ടാക്കുന്നില്ലെന്നും മുഖ്യമന്ത്രി മറുപടി. വിഴിഞ്ഞം തുറമുഖത്തിനെ കടൽകൊള്ള എന്ന് പറഞ്ഞവർ അത് യാഥാർത്ഥ്യമായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയതാണെന്നും മിഷൻ സമുദ്ര വഴി സർക്കാരിന് ഗ്രേസ് കിട്ടുമോ എന്ന പേടിയാണ് പ്രതിപക്ഷത്തിന്റെ പെട്ടെന്നുള്ള എതിർപ്പിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മക്കൾ ഈ തുറമുഖ നഗരത്തിന്റെ ഭാഗമാകുമെന്നും അത് അവരുടെ കുടുംബങ്ങളിൽ മാറ്റമുണ്ടാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സഭ ഇന്നത്തേക്ക് പിരിഞ്ഞു.

സമുദ്രമേഖല കൊള്ളയടിക്കാൻ അനുവദിക്കില്ലെന്നും യുഡിഎഫ് സർക്കാരിന്റെ കോർപ്പറേറ്റ് സേവ നടപ്പാക്കാൻ സമ്മതിക്കില്ലെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തുടർ പ്രക്ഷോഭങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനല്ലൂർ വാഹനാപകടക്കേസ്: മുൻകൂർ ജാമ്യംതേടി 17-കാരന്റെ പിതാവായ ജഡ്ജി ഹൈക്കോടതിയിൽ
സംഘർഷം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അടച്ചിടും, വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന് നിർദേശം; ഡിഎസ്‍യു തെരഞ്ഞെടുപ്പിൽ എല്ലാസീറ്റും എസ്എഫ്ഐക്ക്