
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനത്തിൽ നിർണായക ചുവടുവയ്പ്പുമായി കേരളം. മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാൻ സംസ്ഥാനം ആഗോള ടെണ്ടർ വിളിച്ചു. ടെണ്ടർ ഇതിനോടകം നിലവിൽ വന്നു കഴിഞ്ഞിട്ടുണ്ട്. ജൂൺ അഞ്ചിന് ടെണ്ടർ തുറക്കുമ്പോൾ ഏതൊക്കെ കമ്പനികൾ മത്സരരംഗത്തുണ്ടെന്ന് വ്യക്തമാവും. സംസ്ഥാന സർക്കാരിന് വേണ്ടി കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനാണ് ടെണ്ടർ വിളിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാരിൽ നിന്നും ആവശ്യമായ വാക്സിൻ ലഭിക്കാത്ത സാഹചര്യത്തിലാണ് വാക്സിന് വേണ്ടി പുതിയ വഴികൾ കേരളം തേടാൻ ആരംഭിച്ചത്. മഹാരാഷ്ട്ര, രാജസ്ഥാൻ,ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ ആഗോള ടെൻഡർ വഴി വാക്സിൻ വാങ്ങാൻ പദ്ധതിയിടുന്നുണ്ട്. ഇതേ പാതയിലാണ് കേരളവും. വൻതോതിൽ ഡോസ് വാങ്ങുമ്പോൾ വിലയിൽ കാര്യമായ കുറവുണ്ടാകുമെന്നും വാക്സിൻ ക്ഷാമത്തിന് പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്നാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ. ആഗോളടെണ്ടർ വിളിച്ച് വാക്സിൻ വാങ്ങാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam