കുഞ്ഞുമുഹമ്മദിനായി കൈകോ‍ർത്ത് കേരളം, അതിവേ​ഗം അക്കൗണ്ടിലെത്തിയത് 18 കോടി

Published : Jul 05, 2021, 05:41 PM IST
കുഞ്ഞുമുഹമ്മദിനായി കൈകോ‍ർത്ത് കേരളം, അതിവേ​ഗം അക്കൗണ്ടിലെത്തിയത് 18 കോടി

Synopsis

ഒന്നരവയസുകാരൻ മുഹമ്മദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ സുമസുകൾ മുന്നിട്ടിറങ്ങിയപ്പോൾ കണ്ടത് കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള ഫണ്ട് റൈസിം​ഗ് ആണ്.

കണ്ണൂ‍ർ: ഒന്നരവയസുകാരൻ അനിയൻ മുഹമ്മദ് തന്നെ പോലെ കിടപ്പിലാവരുതെന്ന അഫ്രയുടെ ആഗ്രഹത്തിനൊപ്പം നിന്ന് കേരളം. പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഒന്നരവയസുകാരൻ മുഹമ്മദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ സുമസുകൾ മുന്നിട്ടിറങ്ങിയപ്പോൾ കണ്ടത് കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള ഫണ്ട് റൈസിം​ഗ് ആണ്.

കണ്ണൂ‍ർ സ്വദേശിയായ റഫീഖിൻ്റേയും മറിയത്തിൻ്റേയും ഇളയമകനായ റഫീഖിനെ ബാധിച്ച അപൂർവ്വരോ​ഗത്തിൻ്റെ ചികിത്സയ്ക്ക്  ഒരു ഡോസിന്  പതിനെട്ട് കോടി രൂപ വിലയുള്ള സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. മൂത്തമകളായ അഫ്ര ഇതേ അസുഖം ബാധിച്ച് കിടപ്പിലായതോടെ മുഹമ്മദിനെയെങ്കിലും രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു റഫീഖ്. എന്നാൽ മുഴുവൻ സമ്പാദ്യവും വിറ്റൊഴിഞ്ഞാലും 18 കോടിയുടെ നൂറിലൊന്ന് പോലും ലഭിക്കാത്ത സ്ഥിതി. 

ഈ ഘട്ടത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിൽ മുഹമ്മദിൻ്റെ കഥ വാ‍ർത്തയായി വരുന്നത്. രണ്ടോ മൂന്നോ ചുവടുകൾ വയ്ക്കുമ്പോഴേക്കും വേദന കൊണ്ട് നിലവിളിക്കുന്ന മുഹമ്മദും തന്നെ പോലെ അനിയനും കിടന്നു പോകരുതെന്ന് നൊമ്പരത്തോടെ പറഞ്ഞ അഫ്ര എന്ന കുഞ്ഞുപെങ്ങളേയും കേരളം നെഞ്ചേറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 

വാ‍ർത്ത വന്നു മണിക്കൂറുകൾക്കുള്ളിൽ ഫെഡറൽ ബാങ്ക് സൗത്ത് ബസാറിലെ മറിയത്തിൻ്റെ അക്കൗണ്ടിലേക്ക് എത്തിയത് കോടികൾ. പത്ത് രൂപ മുതൽ പതിനായിരം വരെ അയച്ച് ആളുകൾ ദൗത്യത്തിനൊപ്പം ചേ‍ർന്നു. വൻ തോതിൽ ‌ട്രാൻസാക്ഷൻ നടന്നതോടെ ​ഗൂ​ഗിൾ പേ അക്കൗണ്ട് പലവട്ടം പ്രവ‍ർത്തനരഹിതമായി. ഇന്ന് രാവിലെയോടെ പതിനാല് കോടി രൂപ അക്കൗണ്ടിലെത്തിയെന്ന വാ‍ർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടതിന് പിന്നാലെ ഫണ്ട് റൈസിം​ഗ് അതിവേ​ഗത്തിലെത്തി. ഒടുവിൽ വൈകിട്ട് അഞ്ചരയോടെ അക്കൗണ്ടിൽ 18 കോടിയിലേറെ രൂപ എത്തിയതായി ഫെഡറൽ ബാങ്ക് അധികൃതർ മുഹമ്മദിൻ്റേയും അഫ്രയുടേയും കുടുംബത്തെ അറിയിക്കുകയായിരുന്നു. 

ശൂന്യതയിൽ നിന്നും കോടികൾ അക്കൗണ്ടിൽ എത്തിയ നന്മയുടെ മായാജാലത്തിന് മുന്നിൽ അമ്പരന്ന് നിൽക്കുകയാണ് മുഹമ്മദിൻ്റെ പിതാവും മാതാവും സഹോദരിയും. കൊവിഡും ലോക്ക് ഡൗണും മൂലം ഭൂരിപക്ഷവും സാമ്പത്തിക ബുദ്ധിമുട്ടിൽ നിൽക്കുന്ന ഈ കാലത്തും ഒരു കുഞ്ഞിൻ്റേയും ആ കുടുംബത്തിൻ്റേയും കണ്ണീ‍രൊപ്പാൻ നിന്ന എല്ലാ മനുഷ്യ‍ർക്കും നന്ദി.... 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രി നാളെ ഒമാനിൽ; സമഗ്ര സാമ്പത്തിക സഹകരണ കരാറിന് സാധ്യത, വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും
'ജോസ് കെ മാണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ ഇതുവരെ ചർച്ച നടന്നിട്ടില്ല'; എൻകെ പ്രമേചന്ദ്രൻ എംപി