'99ലെ വെള്ളപ്പൊക്കം'; മലയാളിയുടെ മുത്തശ്ശി ഓർമകളിൽ നിറഞ്ഞ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് നാളെ 100 വയസ്സ്

Published : Jul 15, 2024, 10:36 AM ISTUpdated : Jul 15, 2024, 10:46 AM IST
'99ലെ വെള്ളപ്പൊക്കം'; മലയാളിയുടെ മുത്തശ്ശി ഓർമകളിൽ നിറഞ്ഞ ഏറ്റവും വലിയ  പ്രകൃതി ദുരന്തത്തിന് നാളെ 100 വയസ്സ്

Synopsis

കൊല്ലവർഷം 1099 ലെ കർക്കടക മാസത്തിന്‍റെ  ആദ്യ മൂന്ന് ആഴ്ചകളിൽ തോരാതെ പെയ്ത പേമാരി. തിരുവിതാംകൂർ, കൊച്ചി, മലബാർ നടുകളെ ഒരുപോലെ മാറ്റി മറിച്ചു

തിരുവനന്തപുരം:ഇന്ന് കൊല്ല വർഷം 1199 മിഥുനം 31. നാളെ കർക്കിടകം ഒന്ന്. അപ്പൻ അപ്പൂന്മാർ പറഞ്ഞുകേട്ട ഒരു മഹാ ദുരന്തത്തിൻ്റെ നൂറാം വാർഷിക ദിനങ്ങൾ ആണിത്.  എല്ലാ കാലത്തും മലയാളിയുടെ മുത്തശ്ശി ഓർമകളിൽ നിറഞ്ഞു നിന്ന 99 ലെ വെള്ളപ്പൊക്കത്തിന് നൂറ് വയസ്സ്. നൂറ്റാണ്ട് മുമ്പ്, 1924 ജൂലൈ 15 ന് ആയിരുന്നു ആ പെരുമഴ പെയ്തു തുടങ്ങിയത്.

കൊല്ലവർഷം 1099 ലെ കർക്കടക മാസത്തിന്‍റെ  ആദ്യ മൂന്ന് ആഴ്ചകളിൽ തോരാതെ പെയ്ത പേമാരി. തിരുവിതാംകൂർ, കൊച്ചി, മലബാർ നടുകളെ അത് ഒരുപോലെ മാറ്റിമറിച്ചു. സമുദ്ര നിരപ്പിൽ നിന്ന് 1600 മീറ്റർ ഉയരത്തിൽ കിടക്കുന്ന മൂന്നാറിൽ ആയിരുന്നു ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന്.  1902 ൽ ബ്രിട്ടീഷുകാർ തുടങ്ങിയ മൂന്നാർ തേനി റെയിൽ പാത വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. പിന്നീട് ഇതുവരെ മൂന്നാറിൽ റെയിൽ വന്നിട്ടില്ല. ഇന്നത്തെ  എറണാകുളം, ആലപ്പുഴ ജില്ലകൾ ഏറിയ ഭാഗവും 99 ലെ  വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയി.
 
തെക്കൻ തിരുവിതാംകൂറിന്‍റേയും വടക്കൻ മലബാറിന്‍റേയും താഴ്ന്ന പ്രദേശങ്ങളിൽ ഇരുപതടിയോളം ഉയരത്തിൽ വെള്ളം പൊങ്ങി എന്നാണ് ചരിത്ര രേഖകൾ. എത്ര പേർ മരിച്ചു എന്നതിന് കണക്കില്ല. വെള്ളം പൊങ്ങിയ പല നാടുകളിൽ നിന്നും ജനം ഉയർന്ന മേഖലകളിലേക്ക് പലായനം ചെയ്തു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി.  തപാൽ നിലച്ചു. അൽപമെങ്കിലും ഉയർന്ന പ്രദേശങ്ങളിലെല്ലാം അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. 
 
വെള്ളത്തോടൊപ്പം പട്ടിണിയും രോഗങ്ങളും ജനങ്ങളെ വലച്ചു. മലവെള്ളവും കടൽ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു എന്ന് അന്നത്തെ പത്ര വാർത്തകളിൽ കാണാം. ഒരു വാർത്ത ഇങ്ങനെ:  ഇനിയും വെള്ളം പോങ്ങിയെക്കുമെന്ന് വിചാരിച്ചു ജനങ്ങൾ ഭയവിഹ്വലരായിത്തീർന്നിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും സംഭവത്തിന്റെ ഭയങ്കരാവസ്ഥ കൂടിക്കൂടിവരുന്നു. പന്തളത്ത് ആറിൽകൂടി അനവധി ശവങ്ങൾ, പുരകൾ, മൃഗങ്ങൾ മുതലായവയും ഒഴികിപ്പോയ്ക്കൊണ്ടിരിക്കുന്നതായും പൂന്തല, ആറ്റുവ മുതലായ സ്ഥലങ്ങളിൽ അത്യധികമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും കാണുന്നു. ചാരുപ്പാടം എന്ന പുഞ്ചയിൽ അനവധി മൃതശരീരങ്ങൾ പൊങ്ങി. "പീരുമേടിനും മുണ്ടക്കയത്തിനും മദ്ധ്യേ 43മത് മൈലിനു സമീപം മല ഇടിഞ്ഞു റോഡിലേക്ക് വീഴുകയാൽ അനേകം പോത്തുവണ്ടികൾക്കും വണ്ടിക്കാർക്കും അപകടം പറ്റി. അങ്ങനെ നീളുന്നു വാർത്ത. ചരിത്രത്തിൽ ഏറെയൊന്നും വിശദമായി രേഖപ്പെടുത്തപ്പെടാത്ത ദുരന്തം ആയിരുന്നു 99 ലെ വെള്ളപ്പൊക്കം. എന്നിട്ടും ഇന്നും ഓരോ മലയാളിയുടെയും കേട്ടു കേൾവിയുടെ അറയിൽ ആ മഹാപ്രലയത്തിൻ്റെ ചിത്രം ഉണ്ട്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്