'ഗവർണറുടെ മാധ്യമവിലക്ക് വിവേചനപരം,സത്യപ്രതിജ്ഞ ലംഘനം,ഈ നില തുടർന്നാൽ ഗവർണറെ ബഹിഷ്ക്കരിക്കേണ്ടി വരും' കെ ടിഎഫ്

Published : Nov 07, 2022, 12:51 PM ISTUpdated : Nov 07, 2022, 12:57 PM IST
'ഗവർണറുടെ മാധ്യമവിലക്ക് വിവേചനപരം,സത്യപ്രതിജ്ഞ ലംഘനം,ഈ നില തുടർന്നാൽ ഗവർണറെ ബഹിഷ്ക്കരിക്കേണ്ടി വരും'  കെ ടിഎഫ്

Synopsis

ഗവര്‍ണറുടെ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നും കേരള ടെലിവിഷന്‍ ഫെഡറേഷന്‍

കൊച്ചി;മാധ്യമപ്രവർത്തകരെ അവഹേളിച്ച് പുറത്താക്കിയ ഗവര്‍ണറുടെ നടപടി പ്രതിഷേധാർഹമെന്ന് കേരള ടെലിവിഷന്‍ പെഡറേഷന്‍. ഗവർണറുടെ നടപടി വിവേചനപരവും സത്യപ്രതിജ്ഞ ലംഘനം .മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ഈ നില തുടർന്നാൽ ഗവർണറെ ബഹിഷ്ക്കരിക്കേണ്ടി വരും.നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനെ കേന്ദ്ര മന്ത്രി ബഹിഷ്കരിച്ചപ്പോൾ പ്രതിഷേധിച്ചിരുന്നു.അത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പ്രചര്യത്തിലാണ് കേരള ടെലിവിഷൻ ഫെഡറേഷൻ പത്രസമ്മേളനവുമായി എത്തിയത്.അജണ്ട വെച്ച് നടക്കുന്ന യോഗത്തിൽ കടക്കുപുറത്ത് പറയുന്നത് പോലെ അല്ല ഈ സാഹചര്യം.ഇത് തുടർന്നാൽ കമ്മിറ്റി വിളിച്ചു ചേർത്ത് കടുത്ത നടപടി സ്വീകരിക്കുമെന്നും കെ ടി എഫ് മുന്നറിയിപ്പ് നല്‍കി.

വാർത്താസമ്മേളനത്തിൽ നിന്ന് കൈരളി, മീഡിയ വൺ ചാനലുകളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി ശുദ്ധ മര്യാദകേടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നേരത്തെ രാജ്ഭവനിൽ നിന്ന് ഇറക്കിവിട്ടപ്പോൾ തന്നെ മാധ്യമങ്ങൾ പ്രതികരിക്കേണ്ടതായിരുന്നു എന്നും കാനം പറഞ്ഞു. ഗവർണർ ചെയ്യുന്നതിനെ ന്യായീകരിക്കാത്തതു കൊണ്ടായിരിക്കും മാധ്യമങ്ങളെ ഒഴിവാക്കിയതെന്നും കാനം പറഞ്ഞു.

ഗവർണറുടെ മാധ്യമവിലക്ക്:മാധ്യമവിലക്ക് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ വ്യക്തമാക്കി..മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശം ഉണ്ട്.വാർത്ത തനിക്ക് എതിരാണ് എന്ന് തോന്നുമ്പോൾ അവരെ വിരട്ടി പുറത്താക്കാനാണ് ശ്രമിക്കുന്നത്. ഇത് പുച്ഛത്തോടെ തളളികളയണം.  പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണറുടേതെന്നും അദ്ദേഹം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ഗവർണർ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ.ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന്  കേരള പത്രപ്രവർത്തക യൂണിയൻ ( KUWJ) ആവശ്യപ്പെട്ടു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ