
ദില്ലി: കൊവിഡ് ബാധിച്ച് ദില്ലിയിൽ മലയാളി മരിച്ചു. ദില്ലി ഹൈക്കോടതി ജീവനക്കാരനായ രാജീവ് കൃഷ്ണനാണ് മരിച്ചത്. കൂത്തുപറമ്പ് ഇരിങ്ങാലക്കുട സ്വദേശിയാണ്. ദില്ലി ദിൽഷാദ് കോളനിയിൽ താമസിക്കുകയായിരുന്നു. രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. ഇതോടെ ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 9 ആയി
ദില്ലിയില്‍ കൊവിഡ് ബാധിച്ച് ആരോഗ്യ പ്രവര്‍ത്തകരടക്കം നിരവധി മലയാളികള്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതുവരെ ആകെ 2035 പേരാണ് രോഗബാധിതരായി മരിച്ചത്. അതേ സമയം രോഗബാധിതരുടെ എണ്ണം അൻപത്തിമൂവായിരം കടന്നു. ആരോഗ്യ മന്ത്രിക്കടക്കം കൊവിഡ് സ്ഥിരീകരിച്ചത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു.
സാധാരണക്കാരുടെ ശക്തിയെ നമിക്കുന്നു; ഗ്രാമങ്ങൾ കൊവിഡിനെതിരെ മികച്ച പ്രകടനം നടത്തിയെന്ന് പ്രധാനമന്ത്രി
തിരുവനന്തപുരത്ത് അതീവ ജാഗ്രത; രോഗ ലക്ഷണം ഉണ്ടായിട്ടും ഓട്ടോ ഡ്രൈവര്‍ക്ക് നിരവധി സമ്പര്‍ക്കം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam