കോട്ടയം സ്വദേശി ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

Published : Jun 10, 2020, 07:33 PM ISTUpdated : Jun 10, 2020, 08:12 PM IST
കോട്ടയം സ്വദേശി ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

ഫരീദാബാദിലെ ഏഷ്യൻ ആശുപത്രിയിൽ കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. 

ദില്ലി: ദില്ലിയിൽ ഒരു മലയാളി കുടി കൊവിഡ് ബാധിച്ച് മരിച്ചു. ശ്രീനിവാസ്പുരിയിൽ താമസിക്കുന്ന പി ഡി. വർഗീസ് ആണ് മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. ഫരീദാബാദിലെ ഏഷ്യൻ ആശുപത്രിയിൽ കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ദില്ലിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിവസേനെ വര്‍ധിക്കുകയാണ്. മലയാളികളടക്കം നിരവധിപ്പേര്‍ക്കാണ് ദില്ലിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

24 മണിക്കൂറിനിടെ 9985 പുതിയ കേസുകൾ; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2,76,583 ആയി

രോഗം സ്ഥിരീകരിച്ചവരില്‍ പലരും ആരോഗ്യ പ്രവര്‍ത്തകരാണെന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുന്നു. ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറയുന്ന പശ്ചാത്തലത്തില്‍ സ്റ്റേഡിയങ്ങൾ ഏറ്റെടുത്ത് താൽകാലിക ആശുപത്രികളാക്കാനുള്ള തയ്യാറെടുപ്പിലാണ് ദില്ലി സര്‍ക്കാര്‍. സ്റ്റേഡിയങ്ങൾ ഏറ്റെടുക്കാൻ  വിദഗധ സമിതി സർക്കാരിന് ശുപാർശ  നൽകിയിട്ടുണ്ട്. 

അതിനിടെ ദില്ലിയിലെ കൊവിഡ് ചികിത്സയിൽ ഉയർന്ന ആരോപണങ്ങളിൽ ദില്ലി സർക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. കിടക്കകളുടെ ലഭ്യതക്കുറവ്, സാമ്പിൾ പരിശോധനയുടെ കുറവ്, ഉയരുന്ന മരണ നിരക്ക്, മരിച്ചവരുടെ സംസ്കാരത്തിൽ വരുന്ന കാലതാമസം തുടങ്ങിയ ആരോപണങ്ങളിൽ ആണ് വിശദീകാരണം തേടിയിരിക്കുന്നത്.

കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു; തിരു. മെഡിക്കല്‍ കോളേജില്‍ ഇന്ന് രണ്ടാം ആത്മഹത്യ

 

 

 

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ