
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടനം എന്ന നിലയിൽ ഇന്നലെ നടത്തിയ പരിപാടി അപഹാസ്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ കുറ്റപ്പെടുത്തി.
2023 മെയ് മാസത്തിൽ ആദ്യ കപ്പൽ എത്തും എന്നായിരുന്നു മന്ത്രി പറഞ്ഞത്.കമ്മീഷനിങ് എന്നാണ് എന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് തന്നെ ഉറപ്പില്ല.ഇന്നലെ ചെലവാക്കിയ കോടികൾ അദാനിയുടേതാണോ സർക്കാരിന്‍റെ ആണോ? ഇന്നലത്തെ പരിപാടിയിൽ പങ്കെടുത്തത് മനസ്സില്ല മനസ്സോടെയാണ്.
അദാനിയെ എതിർക്കുന്നവരാണ് അദാനിയുടെ പണം മുടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്.അസാധ്യ കാര്യം നടത്തി എന്ന് പറയുന്നവർക്ക് അപാര തൊലിക്കട്ടിയാണ്. പ്രഖ്യാപിച്ച തീയതിയെക്കാളും നാലുവർഷം ഇപ്പോഴേ വൈകി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഈ മാമാങ്കം. ക്രയിനിന് വാട്ടർ സല്യൂട്ട് നൽകുന്നത് ലോകത്ത് എവിടെയും കണ്ടിട്ടില്ല.ചില സമുദായങ്ങളുടെ പേര് പറഞ്ഞ് മുതലെടുപ്പിന് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുകയാണ്.തുറമുഖത്തിന്‍റെ പേരിൽ സംസ്ഥാന സർക്കാർ ഒരഭിനന്ദനവും അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാനുള്ള മാന്യത പിണറായി കാട്ടിയില്ല; വിമര്‍ശിച്ച് കെ സുധാകരന്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam