സ്കൂളിൽ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം; വിശദീകരണവുമായി പ്രധാനാധ്യാപിക, 'ജാഗ്രതക്കുറവുണ്ടായി'

Published : Sep 02, 2025, 04:02 PM IST
Student Ganageetham

Synopsis

വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ  ജാഗ്രതക്കുറവുണ്ടായെന്നും ഗാന്ധിദര്‍ശൻ ക്ലബ്ബിന്‍റെ ചുമതലയുണ്ടായിരുന്ന അധ്യാപകനെ ചുമതലയിൽ നിന്ന് നീക്കിയെന്നും പ്രധാനാധ്യാപിക. തിരൂര്‍ ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.

മലപ്പറം: സ്കൂളിൽ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ വിശദീകരണവുമായി ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക ബിന്ദു. സംഭവത്തിൽ ജാഗ്രത കുറവുണ്ടായെന്ന് പ്രധാനാധ്യാപിക ബിന്ദു പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടന്നിരുന്നു. അതിലാണ് കുട്ടികൾ പാടിയത്. ഗാന്ധിദർശൻ ക്ലബ്ബിന്‍റെ ചുമതല ഉണ്ടായിരുന്ന അധ്യാപകനെ ചുമതലയിൽ നിന്ന് നീക്കി. അദ്ദേഹം പാട്ട് പരിശോധിച്ചില്ലെന്നും പ്രധാനാധ്യാപിക ബിന്ദു പറഞ്ഞു. മലപ്പുറം തിരൂർ ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കുട്ടികൾ ഗണഗീതം പാടിയത്. 

ഇക്കഴിഞ്ഞ സ്വതന്ത്ര ദിനാഘോഷത്തില്‍ കുട്ടികള്‍ സ്കൂളില്‍ പാടുന്നതിന്‍റെ ദൃശ്യം പുറത്ത് വന്നതോടെയാണ് പാടിയത് ഗണ ഗീതമാണെന്ന് വ്യക്തമായത്. അബദ്ധം പറ്റിയതാണെന്നും കുട്ടികളുടെ പാട്ടുകൾ പരിശോധിച്ചില്ലെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. വീഡിയോ പുറത്തുവന്നതോടെ സ്കൂളില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. അന്വേഷിച്ച് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് സ്കൂള്‍ പ്രധാനാധ്യാപിക ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു