
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി കിഴക്കമ്പലത്തെ ട്വന്റി ട്വന്റി കൂട്ടായ്മ. പഞ്ചായത്തിലെ പത്തൊൻപത് വാർഡുകളിലേക്കായുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
രാഷ്ട്രീയ പാർട്ടികളെയും മുന്നണികളേയും ഞെട്ടിച്ചതായിരുന്നു കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മ നേടിയ വിജയം. ആകെയുള്ള പത്തൊൻപത് വാർഡുകളിൽ പതിനേഴും ഇവർ പിടിച്ചെടുത്തു. ഇത്തവണ തെരഞ്ഞെടുപ്പിനായി നേരത്തെ ഒരുങ്ങുകയാണ് ട്വന്റി ട്വന്റി. മുഴുവൻ സ്ഥാനാർത്ഥികളേയും ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.
ഒരു ജനകീയ കൂട്ടായ്മ പഞ്ചായത്ത് ഭരണം പിടിക്കുന്നത് കേരളത്തിൽ ആദ്യ കാഴ്ചയായിരുന്നു. കഴിഞ തവണ വിജയിച്ച ഭരണ സമിതിയിലെ മൂന്ന് പേർക്ക് മാത്രമാണ് ഇത്തവണ മത്സരിക്കാൻ അവസരം നൽകിയിട്ടുള്ളത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പഞ്ചായത്ത് ഭരണത്തിന്റെ വിലയിരുത്തൽ കൂടിയാകും എന്നതിനാൽ പ്രചാരണം ശക്തമാക്കാനാണ് നീക്കം. നിലവിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്കെതിരെ ആക്ഷേപങ്ങളോ പരാതികളൊ ഉയർന്നാൽ അക്കാര്യം പരിശോധിക്കുമെന്നും ട്വന്റി ട്വന്റി വ്യക്തമാക്കി. സമീപ പഞ്ചായത്തുകളിലടക്കം മത്സരിക്കുന്ന കാര്യവും കൂട്ടായ്മ പരിഗണിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam