കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തിൽ വാതിൽ ലോക്കായി, 15ാം നിലയിലെ ഫ്ലാറ്റിൽ കുടുങ്ങി കുഞ്ഞുങ്ങൾ, രക്ഷകരായി ഫയർഫോഴ്സ്

Published : Jan 07, 2026, 05:35 PM IST
kids trapped flat

Synopsis

വൈപ്പിൻ മാലിപ്പുറത്ത് പതിനഞ്ചാം നിലയിലെ ഫ്ലാറ്റിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്ക് രക്ഷകരായി ഫയർഫോഴ്സ്.

കൊച്ചി: വൈപ്പിൻ മാലിപ്പുറത്ത് പതിനഞ്ചാം നിലയിലെ ഫ്ലാറ്റിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്ക് രക്ഷകരായി ഫയർഫോഴ്സ്. ഒന്നര വയസുകാരി കാവ്യയും മൂന്ന് വയസുകാരി സയയും കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ വാതിൽ ലോക്കായിപ്പോകുകയായിരുന്നു. വൈപ്പിൻ ഡിഡി സൺസെറ്റ് ഫ്ലാറ്റിൽ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.  മാതാപിതാക്കൾ പുറത്തുണ്ടായിരുന്നെങ്കിലും വാതിൽ തുറക്കാൻ സാധിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈപ്പിൻ ഫയർഫോഴ്സ് യൂണിറ്റ് വാതിൽ തുറന്ന് കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; വൈദ്യപരിശോധനക്കിടെ അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠരര് രാജീവര്, 'കുറ്റമൊന്നും ചെയ്തിട്ടില്ല, സ്വാമി ശരണം'
വാറ്റു ചാരായവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ; സംഭവം ഇടുക്കിയിൽ