
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്‍റെ 31 പദ്ധതികള്‍ക്ക് കിഫ്ബി അനുമതി നൽകി. പ്രധാന പദ്ധതികളുടെ സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള പദ്ധതികൾക്കാണ് കിഫ്ബി യോഗത്തില്‍ അനുമതിയായത്. ആകെ 2798.97 കോടി രൂപയുടെ പദ്ധതികളാണ് ഇതിലൂടെ സംസ്ഥാനത്ത് നടപ്പിലാകുന്നത്.
മകളുടെ യൂണിഫോമിന് പണം ആവശ്യപ്പെട്ട് വാളുമായി സ്കൂളിലെത്തി പിതാവ്, അധ്യാപകർക്ക് ഭീഷണി
തീരദേശ ഹൈവെയുടെ വികസനവുമായി ബന്ധപ്പെട്ട് പുനരധിവാസത്തിനും സ്ഥലമേറ്റെടുപ്പിനുമായി 194.14 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. ഒൻപത് ജില്ലകളിലായി 17 സ്ട്രെച്ചുകളിലുള്ള സ്ഥലമേറ്റെടുപ്പിന് 2007 കോടി രൂപയും കിഫ്ബി അനുവദിച്ചു.
'ഫെമ' നിയമലംഘനം; ആനംസ്റ്റി ഇന്ത്യക്ക് വൻ തുക പിഴ ചുമത്തി ഇഡി
മലയോര ഹൈവെ, തീരദേശ ഹൈവേ, പ്രധാന റോഡുകള്‍, പാലങ്ങള്‍ എന്നിങ്ങനെ സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാക്കുന്ന പദ്ധതികള്‍ക്കാണ് കിഫ്ബി യോഗത്തില്‍ അംഗീകാരമായത്.
നിലമ്പൂരിൽ 16 പേരെയും മൃഗങ്ങളെയും കടിച്ച നായക്ക് പേവിഷ ബാധ
ആക്കുളം കായലിന്റെ പുനരുജ്ജീവനത്തിന് 96 കോടി
തിരുവനന്തപുരം ആക്കുളം കായലിന്‍റെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് 96 കോടി രൂപയുടെ പദ്ധതിയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സംസ്ഥാനത്ത് നടപ്പിലാക്കുന്ന നീർത്തട പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്കും ജലവിഭവ മേഖലയ്ക്കും ഉണർവ്വേകുന്നതാണ് തീരുമാനമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 2 വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. മാലിന്യം നീക്കം ചെയ്യൽ, എൻട്രൻസ് പ്ലാസ, ഭക്ഷണശാല, റെയിൽ ഷെൽറ്റർ വെറ്റ്‍ലാൻഡ് പാർക്ക്, ഓപ്പൺ എയർ തിയേറ്റർ , ജിം, എന്നിവ ഒരുക്കും. ബോട്ടിംഗ് തുടങ്ങി സാഹസിക വാട്ടർ സ്പോട്സ് ഇനങ്ങൾക്ക് പ്രോത്സാഹനം നൽകുമെന്നും മന്ത്രി അറിയിച്ചു.
ബഫർ സോൺ: കേന്ദ്രം നിയമ നിർമ്മാണം നടത്തണമെന്ന് കേരളത്തിന്റെ പ്രമേയം
സുപ്രീംകോടതി ബഫർ സോൺ ഉത്തരവ് നടപ്പാക്കുമ്പോൾ ജനവാസ മേഖലയെ ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിന് തയ്യാറാകണമെന്ന് നിയമസഭയിൽ പ്രമേയം. വനം മന്ത്രി എകെ ശശീന്ദൻ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി. വിധി കേരളത്തിന് വലിയ തിരിച്ചടിയാണ്. ജനജീവിതം ദുസ്സഹമാക്കും. അതുകൊണ്ട് തന്നെ നിയമസഹായം നൽകാനും ആവശ്യമെങ്കിൽനിയമ നിർമ്മാണത്തിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ആണ് പ്രമേയത്തിന്റെ ഉള്ളടക്കം. ജനവാസ മേഖലയടക്കം ഒരു കിലോമീറ്റർ ബഫർ സോണാക്കണമെന്ന മന്ത്രിസഭാ യോഗ തീരുമാനം പ്രമേയത്തിന് തിരിച്ചടിയാകില്ലേ എന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു. മന്ത്രിസഭാ യോഗ തീരുമാനം റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം മന്ത്രി തള്ളി. എന്നാൽ എംപവേർഡ് കമ്മിറ്റിക്കു മുന്നിൽ കേരളം നിലപാട് വ്യക്തമാക്കുമെന്ന് മന്ത്രി വിശദീകരിച്ചു. ജൂൺ മൂന്നിന് വിധി വന്ന ശേഷം ബഫർസോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് കേന്ദ്ര നടപടി ആവശ്യപ്പെട്ട് പ്രമേയം.