കിളിമാനൂരിൽ വാഹനാപകടം; നാല് പേർ മരിച്ചു

By Web TeamFirst Published Sep 28, 2020, 6:21 AM IST
Highlights

തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണം വിട്ട്  കലുങ്കിൽ  ഇടിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

തിരുവനന്തപുരം: കിളിമാനൂർ കാരേറ്റ് വാഹനാപകടത്തിൽ നാല് പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണം വിട്ട്  കലുങ്കിൽ  ഇടിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്. ഇവർ വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളാണ്. നവാസ് എന്ന ആൾ  വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. 
 

click me!