ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേട്; യൂണിടാക് എംഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്യും

By Web TeamFirst Published Sep 28, 2020, 6:13 AM IST
Highlights

കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35-ാം വകുപ്പ് പ്രകാരവും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് അന്വേഷണം. 

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന്ടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. കേസില്‍ സന്തോഷ് ഈപ്പനെ സിബിഐ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. 

കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35-ാം വകുപ്പ് പ്രകാരവും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് അന്വേഷണം. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ഐസോമോങ്ക് എന്ന ട്രേഡിങ് കമ്പനിയുടെ തിരുവനന്തപുരത്തെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചതെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. 

ലൈഫ് മിഷന്‍ സിഇഒ യു,വി ജോസിനെയും ഉടൻ ചോദ്യം ചെയ്‌തേക്കും. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്സ്‍മെന്റ് എടുത്ത കേസിൽസിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്ടെ മകൻ ബിനീഷ് കോടിയേരിക്ക് എതിരായ അന്വേഷണവും ഊര്‍ജ്ജിതമാണ്. 

click me!