കിളിമാനൂരിലെ വ്യാപാരിയുടെ മരണം; പരിക്കുകൾ അപകടത്തിൽ പറ്റിയതെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

Published : Mar 22, 2022, 05:41 PM ISTUpdated : Mar 22, 2022, 07:51 PM IST
കിളിമാനൂരിലെ വ്യാപാരിയുടെ മരണം; പരിക്കുകൾ അപകടത്തിൽ പറ്റിയതെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

Synopsis

കല്ലറ ചെറുവാളം സ്വദേശിയായ മണികണ്ഠൻ ഇന്നലെ രാത്രിയാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തിനെ വിട്ട് മടങ്ങും വഴി കിളിമാനൂർ മലയാമഠത്ത് വച്ച് മണികണ്ഠൻ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി വീഴുകയായിരുന്നു


തിരുവനന്തപുരം: കിളിമാനൂരിലെ (Kilimanoor) വ്യാപാരി മണികണ്ഠൻ്റെ മരണ കാരണം (Cause of death) ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട്. മണികണ്ഠൻ്റെ തലയിലും കഴുത്തിലും പൊട്ടലുണ്ട്. ഇത് അപകടത്തിൽ സംഭവിച്ചതാകാമെന്നാണ് റിപ്പോർട്ട്. വ്യാപാരിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാ‌‌ർ രംഗത്തെത്തിയിരുന്നു. ഇന്നലെ രാത്രിയാണ് കല്ലറ സ്വദേശി മണികണ്ഠൻ അപകടത്തിൽ മരിച്ചത്.

കല്ലറ ചെറുവാളം സ്വദേശിയായ മണികണ്ഠൻ ഇന്നലെ രാത്രിയാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തിനെ വിട്ട് മടങ്ങും വഴി കിളിമാനൂർ മലയാമഠത്ത് വച്ച് മണികണ്ഠൻ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി വീഴുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ മണികണ്ഠനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടം നടന്നയുടൻ ബൈക്കിൽ രണ്ട് പേർ അവിടെ എത്തിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നതാണ് ദുരുഹതയായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. 

എന്നാൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. കിളിമാനൂരിൽ കട നടത്തുകയായിരുന്നു മണികണ്ഠൻ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി