വെറും 5 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര, നാളെ തന്നെ സപ്ലൈകോയിലേക്ക് വിട്ടോ; സ്ത്രീകൾക്ക് 10 ശതമാനം അധിക കിഴിവ്, വൻ ഓഫറുകൾ

Published : Oct 31, 2025, 03:32 AM IST
supplyco

Synopsis

അൻപതാം വാർഷികം ആഘോഷിക്കുന്ന സപ്ലൈകോ, ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. സബ്സിഡി അരിയുടെ അളവ് വർദ്ധിപ്പിക്കൽ, ശബരി ഉൽപ്പന്നങ്ങൾക്ക് 50% കിഴിവ്, പഞ്ചസാര അഞ്ച് രൂപയ്ക്ക്, സ്ത്രീകൾക്ക് പ്രത്യേക ഇളവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

തിരുവനന്തപുരം: അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഉപഭോക്താക്കൾക്കായി ആകർഷകമായ നിരവധി ഓഫറുകൾ പ്രഖ്യാപിച്ച് സപ്ലൈകോ. നാളെ മുതൽ ഈ ആനുകൂല്യങ്ങൾ പ്രാബല്യത്തിൽ വരും. നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ സപ്ലൈകോ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും.

ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോഗ്രാം അരി നൽകും. നിലവിൽ ഇത് 10 കിലോഗ്രാം ആണ്. സപ്ലൈകോയിലെ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തും. ഇതുവഴി ഓരോ പർച്ചേസിലും പോയിന്റുകൾ ലഭിക്കുകയും, ഈ പോയിന്റുകൾ വഴി പിന്നീടുള്ള പർച്ചേസുകളിൽ വിലക്കുറവ് ലഭിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

പ്രധാന ഓഫറുകളും ഇളവുകളും

യുപിഐ പണമിടപാട്: 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ യുപിഐ മുഖേന അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് അഞ്ച് രൂപ വിലക്കുറവ് ലഭിക്കും.

ശബരി ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം കിഴിവ്: 88 രൂപ വിലയുള്ള ശബരി അപ്പം പൊടിയും ശബരി പുട്ടു പൊടിയും വെറും 44 രൂപയ്ക്ക് (50 ശതമാനം വിലക്കുറവോടെ) വാങ്ങാം.

'അഞ്ചുമണി' ഓഫർ: വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉൽപ്പന്നങ്ങൾക്ക് അഞ്ച് ശതമാനം അധിക വിലക്കുറവ് ലഭിക്കും.

പഞ്ചസാര അഞ്ച് രൂപയ്ക്ക്: 1000 രൂപയ്ക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു കിലോ പഞ്ചസാര വെറും അഞ്ച് രൂപയ്ക്ക് സ്വന്തമാക്കാം.

ശബരി ഗോൾഡ് ടീ കുറഞ്ഞ വിലയിൽ: 500 രൂപയ്ക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 105 രൂപ വിലയുള്ള 250 ഗ്രാമിന്‍റെ ശബരി ഗോൾഡ് ടീ 61.50 രൂപയ്ക്ക് ലഭിക്കും.

വനിതകൾക്ക് പ്രത്യേക കിഴിവ്: സ്ത്രീ ഉപഭോക്താക്കൾക്ക് സബ്‌സിഡി ഇതര ഉത്പന്നങ്ങൾക്ക് 10 ശതമാനം വരെ പ്രത്യേക കിഴിവ് ലഭിക്കുന്നതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ