എഫ്‌സിആർഎ ഭേദഗതി ബിൽ: കേന്ദ്രമന്ത്രി കിരൺ റിജിജു സഭാ നേതൃത്വവുമായി ചർച്ച നടത്തി

Published : Apr 03, 2026, 10:55 PM IST
kiran rijiju

Synopsis

എഫ്‌സിആർഎ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ലത്തീൻ കത്തോലിക്കാ സഭ ഉന്നയിച്ച ആശങ്കകൾക്ക് കേന്ദ്രമന്ത്രി കിരൺ റിജിജു പരിഹാരം വാഗ്ദാനം ചെയ്തു. മോൺസിഞ്ഞോർ യൂജിൻ പെരേരയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സഭയുടെ പരാതികൾ ഗൗരവമായി പരിഗണിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ചർച്ച നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി

തിരുവനന്തപുരം: സഭാ പ്രതിനിധികളുടെ ആശങ്കകൾ കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ലത്തീൻ കത്തോലിക്കാ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ യൂജിൻ പെരേരയുമായി, എഫ്‌സിആർഎ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. സഭാ പ്രതിനിധികൾ ഉന്നയിച്ച പരാതികൾ കേന്ദ്രമന്ത്രി വിശദമായി കേട്ടു. പരാതികൾ ഓരോന്നായി എഴുതിയെടുത്ത അദ്ദേഹം, സഭകളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. ഇതിന്റെ തുടർച്ചയായി, തെരഞ്ഞെടുപ്പിന് ശേഷം സഭാ പ്രതിനിധികളുമായി വീണ്ടും കൂടിക്കാഴ്ച നടത്താൻ സംസ്ഥാന ബിജെപി നേതൃത്വത്തോട് അദ്ദേഹം നിർദ്ദേശിച്ചു.

സഭകളുടെ പരാതികൾ കൃത്യമായി രേഖപ്പെടുത്തി ദില്ലിയിലെത്താൻ രാജീവ് ചന്ദ്രശേഖറിനോട് കിരൺ റിജിജു ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രതലത്തിൽ കൂടുതൽ ചർച്ചകൾ നടത്തി വിഷയത്തിന് പരിഹാരം കാണാനാണ് നീക്കം. എഫ്‌സിആർഎ ഭേദഗതി ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. നിയമപരമായി പ്രവർത്തിക്കുന്ന ഒരു സംഘടനയ്ക്കും ഈ ബില്ല് കൊണ്ട് യാതൊരു ദോഷവുമുണ്ടാകില്ല. ക്രമക്കേട് കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക അനിവാര്യമാണെന്നും, ബില്ലിന്റെ ലക്ഷ്യം സുതാര്യത ഉറപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ പ്രതിനിധികളുടെ പരാതികൾക്ക് വ്യക്തമായ പരിഹാരം കാണുമെന്ന ഉറപ്പോടെ, വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന പ്രതിപക്ഷത്തെ കേന്ദ്രമന്ത്രി രൂക്ഷമായി വിമർശിച്ചു.

ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ബില്ലുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ഇരുവരും സംസാരിച്ചു. ബില്ലിലെ വ്യവസ്ഥകളിൽ പലതും നിഗൂഢത നിറഞ്ഞതാണെന്നും സഭയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും മോൺസിഞ്ഞോർ യൂജിൻ പെരേര കേന്ദ്രമന്ത്രിയെ അറിയിച്ചു. നിലവിലെ പാർലമെന്റ് സമ്മേളനത്തിൽ ഈ ബിൽ അവതരിപ്പിക്കില്ലെന്ന് കിരൺ റിജിജു അറിയിച്ചതായി യൂജിൻ പെരേര പറഞ്ഞു. സഭ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾ ആഭ്യന്തര മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും വിഷയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി വാഗ്ദാനം നൽകി. കൂടിക്കാഴ്ചയിൽ വലിയ പ്രതീക്ഷയുണ്ടെന്ന് മോൺസിഞ്ഞോർ യൂജിൻ പെരേര പ്രതികരിച്ചു. ബില്ലിലെ പ്രശ്നബാധിതമായ ഭാഗങ്ങളിൽ മാറ്റം വരുത്താൻ ഈ ചർച്ചകൾ സഹായിക്കുമെന്നാണ് സഭയുടെ വിലയിരുത്തൽ.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മഴ: ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം, വീടിന്റെ മേൽക്കൂര തകർന്ന് അമ്പൂരിയിൽ വയോധികയും മരിച്ചു
റീൽസ് ചെയ്താൽ 20000 രൂപ വരെ സമ്മാനം! തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ജെൻ സി ആന്തം' ചലഞ്ച്