മഴ: ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം, വീടിന്റെ മേൽക്കൂര തകർന്ന് അമ്പൂരിയിൽ വയോധികയും മരിച്ചു

Published : Apr 03, 2026, 10:53 PM IST
kerala rain

Synopsis

ഇടിമിന്നലേറ്റ് 13 കാരി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. കനത്ത കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്ന് വയോധിക മരിച്ചു. അമ്പൂരി തട്ടാമുക്ക് സ്വദേശി രാജമ്മ ബേബിയാണ് മരിച്ചത്.

ഇടുക്കി: ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13 കാരി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. പരിക്കേറ്റ മിസ്രിയയുടെ പിതാവ് അഫ്സൽ ഗുരുതരവസ്ഥയിൽ ചികിത്സയിലാണ്. ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച പ്രദേശവാസി ഗോകുൽ രാജിനും പരിക്കേറ്റു. ഇവർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, തിരുവനന്തപുരം അമ്പൂരിയിൽ കനത്ത കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്ന് വയോധിക മരിച്ചു. അമ്പൂരി തട്ടാമുക്ക് സ്വദേശി രാജമ്മ ബേബിയാണ് മരിച്ചത്. വൈകുന്നേരം പെയ്ത ശക്തമായ മഴയിലും കാറ്റിലും വീടിന്റെ അസ്ബറ്റോസ് മേൽക്കൂര തകർന്നു വീഴുകയായിരുന്നു. അപകട സമയം രാജമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റീൽസ് ചെയ്താൽ 20000 രൂപ വരെ സമ്മാനം! തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ജെൻ സി ആന്തം' ചലഞ്ച്
പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്തത് ഫേസ്ബുക്കിലൂടെ പ്രദർശിപ്പിച്ചു; അടൂർ സ്വദേശിക്കെതിരെ കേസെടുക്കാൻ നിർദേശം