ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് കേന്ദ്രം: കര്‍ഷകര്‍ കിസാന്‍ മാര്‍ച്ച് അവസാനിപ്പിച്ചു

Published : Sep 21, 2019, 04:45 PM IST
ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് കേന്ദ്രം: കര്‍ഷകര്‍ കിസാന്‍ മാര്‍ച്ച് അവസാനിപ്പിച്ചു

Synopsis

ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായതോടെയാണ് കർഷകർ തത്കാലത്തേക്ക് സമരം അവസാനിപ്പിച്ചത്. ഉത്ത‍ർപ്രദേശിലെ വിവിധസ്ഥലങ്ങളിൽ നിന്നെത്തിയ കർഷകരാണ് മാർച്ചിൽ പങ്കെടുത്തത്

ദില്ലി: കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ രാഷ്ട്രീയ കിസാൻ സംഘത്തിന്‍റെ നേത്യത്വത്തിൽ ദില്ലിയിലേക്ക് നടത്തിയ മാർച്ച്അവസാനിപ്പിച്ചു. കാർഷിക കടങ്ങൾ എഴുതിതള്ളുക, കാർഷിക ആവശ്യങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകുക, കരിമ്പ് കർഷകർക്ക് നൽകാനുള്ള കുടിശിക നൽകാൻ നടപടി എടുക്കുക തുടങ്ങി 15 ആവശ്യങ്ങൾ ഉന്നയിച്ചാണ്  കർഷകർ ദില്ലിയിലേക്ക് മാര്‍ച്ച് തുടങ്ങിയത്.

ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായതോടെയാണ് കർഷകർ തത്കാലത്തേക്ക് സമരം അവസാനിപ്പിച്ചത്. ഉത്ത‍ർപ്രദേശിലെ വിവിധസ്ഥലങ്ങളിൽ നിന്നെത്തിയ കർഷകരാണ് മാർച്ചിൽ പങ്കെടുത്തത്. രാവിലെ ദില്ലി-ഉത്തർപ്രദേശ് അതിർത്തിയിൽ കർഷകരെ പോലീസ് തടഞ്ഞു. തുടർന്ന് ദേശീയ പാതക്ക് സമീപം കർഷകർ സമരം തുടങ്ങിയതോടെയാണ് ഇവരുമായി വീണ്ടും ചർച്ച നടത്താന്‍ കേന്ദ്രസർക്കാർ തയ്യാറായത്. ചര്‍ച്ചക്കൊടുവില്‍ സമരം പിന്‍വലിക്കാന്‍ കര്‍ഷകര്‍ തയ്യാറാവുകയായിരുന്നു. 

PREV
click me!

Recommended Stories

കോട്ടയത്തെ കിടിലൻ 'ഹാങ്ഔട്ട് സ്പോട്ട്' പക്ഷേ പോസ്റ്റ് ഓഫീസ് ആണ് ! കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് വിശേഷങ്ങൾ
വിസി നിയമന തര്‍ക്കം; ഗവര്‍ണര്‍-മന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ മഞ്ഞുരുകിയില്ല, മുഖ്യമന്ത്രി വരാത്തത് എന്തെന്ന് മന്ത്രിമാരോട് ഗവര്‍ണര്‍