കനത്ത മഴയില്‍ അടുക്കളയിടിഞ്ഞു, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Aug 18, 2025, 04:45 PM IST
rain

Synopsis

ചുമർ ഇടിഞ്ഞുവീഴുന്ന സമയം അടുക്കള ഭാഗത്ത് ജാനകി ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

പാലക്കട്: കനത്ത മഴയിൽ ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരിയിൽ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു. മല്ലൻചോല ചന്ദ്രൻ നായരുടെ വീടിന്റെ അടുക്കള ഭാഗമാണ് ഇടിഞ്ഞു വീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം ഉണ്ടായത്. അപകട സമയത്ത് വീട്ടിൽ ചന്ദ്രൻ നായരുടെ ഭാര്യ ജാനകി മാത്രമാണ് ഉണ്ടായിരുന്നത്. ചുമർ ഇടിഞ്ഞുവീഴുന്ന സമയം അടുക്കള ഭാഗത്ത് ജാനകി ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുടിവെള്ളം സംഭരിക്കുന്ന പ്ലാസ്റ്റിക് വീപ്പക്ക് മുകളിലേക്ക് ആണ് ചുമർ ഇടിഞ്ഞുവീണത്. കുറച്ചുഭാഗം അടുക്കളയിലെ സാധനങ്ങളുടെ മുകളിലേക്കും വീണു. അപകടത്തില്‍ 10000 രൂപയോളം നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'
അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി