
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരനെ വധിച്ചത് പിണറായി വിജയൻ അറിഞ്ഞുകൊണ്ടാണെന്ന് വീണ്ടും ആരോപിച്ച് ടിപിയുടെ വിധവയും വടകര എംഎൽഎയുമായ കെ.കെ.രമ. കൊലയാളികൾ സഞ്ചരിച്ച കാറിന് പിന്നിൽ മാഷാ അള്ള എന്നാണ് എഴുതിയത്. ആ ഇന്നോവ കാർ കണ്ടെത്തും മുന്പ് തന്നെ കൊലയ്ക്ക് പിന്നിൽ മതതീവ്രവാദികളാണെന്ന പിണറായി വിജയന്റെ പ്രതികരണം മാത്രം മതി അത് മനസിലാക്കാൻ. സാങ്കേതിക കാരണങ്ങൾ മുൻനിര്‍ത്തിയാണ് ടി.പി കേസിന്റെ ഗൂഢാലോചന കുറ്റത്തിൽ നിന്ന് പി മോഹനൻ പുറത്തുപോയത്. മേൽക്കോടതിയിൽ പോകുമ്പോൾ പി.മോഹനന് പുറമെ പി.ജയരാജനും എളമരം കരീമും പ്രതികളാകുമെന്നും കെ.കെ.രമ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു. കെ.ശൈലജയെ വടകരയിൽ മത്സരിപ്പിക്കുന്നത് കുരുതി കൊടുക്കാനാണെന്നും അവര്‍ വിമര്‍ശിച്ചു. കെ.കെ.ശൈലജയുടെ സ്ഥാനാർത്ഥിത്വം കരുത്തരെ ഒതുക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. ടിപി വധത്തിലടക്കം ഒരുപാട് കാര്യങ്ങൾക്ക് സിപിഎം ഉത്തരം പറയേണ്ടിവരുമെന്നും രമ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam