
തിരുവനന്തപുരം: ആർഎംപി നേതാവ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പരസ്യമായി തള്ളി എംഎൽഎ കെകെ രമ. ഹരിഹരന്റെ പരാമർശങ്ങൾ എംഎൽഎ എന്ന നിലക്കും വ്യക്തി എന്ന നിലക്കും പൂർണമായി തള്ളിക്കളയുകയാണെന്ന് രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്തരത്തിലുള്ള പരാമർശങ്ങളോ ഒരു വാക്കോ സ്ത്രീക്കെതിരെ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. അത് നമ്മൾ നിരന്തരം ചർച്ച ചെയ്യുന്നതാണ്. എങ്കിലും പലരും ഇത്തരം പരാമർശങ്ങൾ നടത്തുന്നതായി നമ്മൾ കാണുന്നു. ഇത്രയും പുരോഗമനത്തിലേക്ക് പോകുമ്പോഴും ഇത്തരം പരാമർശങ്ങൾ വലിയ വേദനയാണ്.
പ്രസംഗ മധ്യേയാണ് മോശമായ പരാമർശമുണ്ടായത്. പൂർണമായും തള്ളിക്കളയുകയാണെന്നും രമ പറഞ്ഞു. രാഷ്ട്രീയക്കാർ ജാഗ്രത കാണിക്കണം. പരാമർശം തെറ്റ് ആണെന്ന് കണ്ട് ഖേദം പ്രകടിപ്പിക്കാൻ ഹരിഹരൻ തയ്യാറായി. മറ്റ് പല നേതാക്കളും കാണക്കാത്ത മാന്യത ഹരിഹരൻ കാണിച്ചു. ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ ഹരിഹരൻ്റെ ഭാഗത്തും മുമ്പ് ഇത് ഉണ്ടായിട്ടില്ല. ഖേദം പ്രകടിപ്പിച്ചതോടെ എല്ലാം അവസാനിക്കണമെന്നും അവര്‍ പറഞ്ഞു. അതേസമയം, ഹരിഹരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം വ്യക്തമാക്കി.
ഹരിഹരൻ്റെ പരാമർശം അംഗീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസും അറിയിച്ചു. പരാമര്‍ശം ദൗർഭാഗ്യകരമാണ്. അപ്പോൾ തന്നെ പ്രതിപക്ഷ നേതാവും കോൺഗ്രസ്സ് നേതൃത്വവും ഇടപ്പെട്ടു. അപ്പോൾ തന്നെ അദ്ദേഹം ഖേദ പ്രകടനം നടത്തിയെന്ന് ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഏതെങ്കിലും സഹോദരിയുടെ മനസ്സ് വേദനിച്ചെങ്കിൽ സംഘാടകർ എന്ന രീതിയിൽ ഖേദം പ്രകടിപ്പിക്കുന്നു. വ്യാജമാണെന്ന് കണ്ട പോസ്റ്റ് ഇതുവരെ സി പി എം നേതാക്കൾ പിൻവലിച്ചിട്ടില്ല. കെ കെ ലതികയുടെ ഫേസ് ബുക്കിൽ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More.... പരിയാരത്തേക്ക് റഫർ ചെയ്ത ഇതരസംസ്ഥാനക്കാരൻ മരിച്ച സംഭവം; സൂപ്രണ്ടിനോട് വിശദീകരണം തേടി ജില്ലാ പഞ്ചായത്ത്
കഴിഞ്ഞ ദിവസമാണ് വടകരയിലെ അശ്ലീല വീഡിയോ വിവാദത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർ എം പി നേതാവ് കെ എസ് ഹരിഹരൻ രംഗത്തെത്തിയത്. കെ കെ ശൈലജക്കെതിരെയാണ് ആർഎംപി നേതാവ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. വടകരയിൽ യുഡിഎഫും ആർഎംപിയും സിപിഎം വർഗീയതക്കെതിരെയെന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പെയിനിൽ പ്രസംഗിക്കവേയായായിരുന്നു വിവാദ പരാമർശം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ഷാഫി പറമ്പിലുമടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വെച്ചായിരുന്നു വിവാദ പരാമർശം. പരാമർശം വിവാദമായതോടെ കെഎസ് ഹരിഹരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചു