മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ലെന്ന് കെകെ ഷൈലജ; 'തന്റെ പേര് മാത്രമല്ല, പലരുടെയും പറയുന്നുണ്ട്'

Published : Jan 06, 2026, 01:34 PM IST
K K Shailaja

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സിപിഎം തുടങ്ങിയിട്ടില്ലെന്ന് കെകെ ശൈലജ. മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല. തന്റെ പേര് മാത്രമല്ല പലരുടെയും പേരുകൾ പറയുന്നുണ്ടെന്നും ശൈലജ.  

ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടി ആണെന്ന് മുതിർന്ന സിപിഎം നേതാവ് കെകെ ഷൈലജ. ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സിപിഎം തുടങ്ങിയിട്ടില്ലെന്ന് കെകെ ശൈലജ പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല. തന്റെ പേര് മാത്രമല്ല പലരുടെയും പേരുകൾ പറയുന്നുണ്ട്. അത് ആർക്ക് വേണമെങ്കിലും പ്രചരിപ്പിക്കാമല്ലോയെന്നും കെകെ ശൈലജ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെകെ ശൈലജ. 

ആധുനികമായി കേരളത്തെ വളർത്തിയെടുക്കുന്നതിന് ഈ മുഖ്യമന്ത്രി വളരെ സമൃദ്ധമായി നേതൃത്വം നൽകി. ചർച്ചയിൽ അതും ആകാമല്ലോ. വ്യക്തിപരമായി സ്ഥാനാർഥികളെ തീരുമാനിക്കാറില്ല. മറ്റു ചില പാർട്ടികളിൽ അത് കാണാറുണ്ട്. മൂന്നാം തവണയും എൽഡിഎഫ് വരും. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന നയമാണ് കേന്ദ്രം സ്വീകരിച്ചത്. യുഡിഎഫ് എന്ത് അടിസ്ഥാനത്തിലാണ് 100 സീറ്റ് എന്ന് പറയുന്നത്. എന്താണ് അവർക്ക് പ്രചരിപ്പിക്കാൻ ഉള്ളത്. 140 കിട്ടുമെന്ന് പറയാമല്ലോ. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയപ്പോൾ യുഡിഎഫ് ഒന്നും ചെയ്തില്ല. ഒരക്ഷരം പറഞ്ഞില്ല. യുഡിഎഫിൻ്റെ ലക്ഷ്യം ഇടത് പക്ഷത്തെ ഇല്ലാതാക്കുകയെന്നാണ്. ഇത്തവണ അധികാരത്തിൽ വന്നിട്ട് എന്താണ് ചെയ്യുക. വർഗീയ ശക്തികളുമായി കൂട്ട് പിടിക്കുകയാണ്. ഞങ്ങൾ അതിന് എതിരാണെന്നും ശൈലജ പറഞ്ഞു.

മുസ്ലിം പ്രീണനം, ക്രിസ്ത്യൻ പ്രീണനം എന്ന് പറഞ്ഞ് നുണ പ്രചരിപ്പിച്ച്‌ ആളുകളെ ഞങ്ങളിൽ നിന്ന് അകറ്റുകയാണ്. മത ന്യൂനപക്ഷത്തെ രാജ്യം സംരക്ഷിക്കേണ്ടതാണ്. വർഗീയത ന്യൂനപക്ഷത്തിനു എതിരാണ്. അതാണ് ഞങ്ങൾ ചെയ്യുന്നത്. എന്തെല്ലാം നുണയാണ് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. പിപിഇ കിറ്റ് അഴിമതി എന്ന് പറഞ്ഞ് തനിക്കെതിരെ പ്രചരിപ്പിച്ചില്ലേയെന്നും കെകെ ഷൈലജ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫേസ് ബുക്കില്‍ 1.2 മില്യണ്‍ ഫോളോവേഴ്സുമായി രമേശ് ചെന്നിത്തല,ഷാഫി പറമ്പിലിനൊപ്പമെത്തി, കോണ്‍ഗ്രസിലെ മലയാളി നേതാക്കളില്‍ ഇനി മുന്നിലുള്ളത് തരൂര്‍ മാത്രം
കഥയും കവിതയുമെഴുതി പറന്നു നടന്ന മഞ്ജലികക്ക് നന്നായി ശ്വസിക്കണം; അതിനായി, വേണം സുമനസുകളുടെ കൈത്താങ്ങ്