ഗീത ഗോപി എംഎല്‍എയ്‌ക്കെതിരായ ജാതീയ അധിക്ഷേപം ഞെട്ടിപ്പിക്കുന്നത്: യൂത്ത് കോണ്‍ഗ്രസിനെതിരെ ശൈലജ ടീച്ചര്‍

Published : Jul 28, 2019, 04:51 PM ISTUpdated : Jul 29, 2019, 06:30 AM IST
ഗീത ഗോപി എംഎല്‍എയ്‌ക്കെതിരായ ജാതീയ അധിക്ഷേപം ഞെട്ടിപ്പിക്കുന്നത്: യൂത്ത് കോണ്‍ഗ്രസിനെതിരെ ശൈലജ ടീച്ചര്‍

Synopsis

ജനകീയമായി സമരം ചെയ്ത സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ചാണകവെള്ളം തളിച്ചത് അങ്ങേയറ്റം അപമാനകരമായ സംഭവവും കുറ്റകരവുമാണ്. നവോത്ഥാനത്തില്‍ ഇത്രയേറെ മുന്നിലുള്ള മലയാളികള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല

തിരുവനന്തപുരം: ഗീത ഗോപി എംഎല്‍എയ്‌ക്കെതിരെ ജാതീയ അധിക്ഷേപം ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഒരു എം എല്‍.എ  ആയിട്ടു പോലും ഇതാണ് സംഭവിച്ചിരിക്കുന്നത്. ജനകീയമായി സമരം ചെയ്ത സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ചാണകവെള്ളം തളിച്ചത് അങ്ങേയറ്റം അപമാനകരമായ സംഭവവും കുറ്റകരവുമാണ്. 

നവോത്ഥാനത്തില്‍ ഇത്രയേറെ മുന്നിലുള്ള മലയാളികള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഇത്തരക്കാരുടെ രാഷ്ട്രീയ സംസ്‌കാരമാണ് ഇതിലൂടെ കാണിക്കുന്നത്. അയിത്ത മനസ് തിരിച്ചു വരുന്നതില്‍ ആശങ്കയുണ്ട്. ഇതിനെതിരെ ശക്തമായി അപലപിക്കുന്നതായും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അനധികൃത സ്വത്ത് സമ്പാദനം: ജയിൽ ഡിഐജി വിനോദ് കുമാറിന്റെ വീട്ടിൽ വിജിലൻസ് പരിശോധന, കേസെടുത്ത് അന്വേഷണം
ആകാശത്ത് വെച്ച് എൻജിൻ ഓഫായി, മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി