
കോഴിക്കോട്: മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് മുസ്ലിം ലീഗ് സസ്പെന്‍റ് ചെയ്ത ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ എം ബഷീർ വീണ്ടും എല്‍ഡിഎഫ് വേദിയിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് എ പി അബ്ദുൾ വഹാബ് നടത്തുന്ന ഉപവാസ സമരത്തിലാണ് ബഷീർ പങ്കെടുക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇനിയും പങ്കെടുക്കുമെന്ന് കെ എം ബഷീർ പ്രതികരിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതും ലീഗിനെയും യുഡിഎഫിനെയും വിമര്‍ശിച്ചതുമാണ് കെ എം ബഷീറിനെതിരെ നടപടി സ്വീകരിച്ചത്. അന്വേഷണ വിധേയമായാണ് അച്ചടക്കനടപടി. മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി മുഖപത്രത്തിലൂടെയാണ് ബഷീറിനെ സസ്പെന്‍റ് ചെയ്ത വിവരം പുറത്തു വന്നത്.
Also Read: മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തു; കെഎം ബഷീറിനെ സസ്പെന്‍റ് ചെയ്ത് മുസ്‍ലിം ലീഗ്
ലീഗുമായി അടുത്ത ബന്ധമുള്ള സാമുദായികസംഘടനാ നേതാക്കളും മനുഷ്യശ്യംഖലയില്‍ പങ്കെടുത്തിരുന്നു. ഇതില്‍ പലരും ലീഗ് അംഗങ്ങളാണെങ്കിലും നടപടി വേണ്ടെന്നായിരുന്നു ലീഗിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam